മാങ്ങോട്ടുപാറ: ചോറോട് ഈസ്റ്റ് പരിധിയില്‍ രൂപീകരിച്ച ലഹരി വിരുദ്ധ കൂട്ടായ്മയുടെ ഭാഗമായി വനിതാ കമ്മിറ്റി രംഗത്ത്.
ഏപ്രില്‍ 9 ന് മാങ്ങോട്ട് പാറയില്‍ ബഹുജന കൂട്ടായ്മ’ മാനിഷാദാ’ പരിപാടിയില്‍ വടകര ഡിവൈഎസ്പി, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, ജനപ്രതിനിധികള്‍, രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികള്‍, റസിഡന്‍സ് അസോസിയേഷന്‍, ക്ലബ്ബുകള്‍, കുടുംബശ്രീ, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും. കുട്ടികളുടെ കമ്മിറ്റി, യുവജന കമ്മിറ്റി എന്നിവയുമുണ്ട്. സൈക്കിള്‍ റാലി, പന്തം കൊളുത്തി പ്രകടനം, വനിതാ റാലി എന്നിവ നടത്തും.
യോഗത്തില്‍ പ്രസാദ് വിലങ്ങില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ
ഷിനിത ചെറുവത്ത്, ജംഷിദ കെ എന്നിവര്‍ പ്രസംഗിച്ചു. കണ്‍വീനര്‍ പത്മനാഭന്‍ കിഴക്കയില്‍ സ്വാഗതവും ഖജാന്‍ജി രാജന്‍ മമ്പറത്ത് നന്ദിയും പറഞ്ഞു.
വനിത കമ്മിറ്റി ഭാരവാഹികള്‍: ചന്ദ്രി കെ.കെ.(പ്രസിഡന്റ്), ശ്രുതി രണ്ജിത്ത്, പ്രീത ബാബു (വൈസ് പ്രസിഡന്റുമാര്‍), ഗീത എം.ടി.കെ(സെക്രട്ടറി), ശ്രീജ മനോജ് ആര്‍.കെ.ലിസി സന്തോഷ് (ജോ.സെക്രട്ടറിമാര്‍).