വില്ല്യാപ്പള്ളി: വഖഫ് ഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസായതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ബിജെപി വില്ല്യാപ്പള്ളിയില്‍ പ്രകടനം
നടത്തി. ബിജെപി സംസ്ഥാന സമിതി അംഗം രാമദാസ് മണലേരി പരിപാടി ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസും ഇടതുപക്ഷവും പ്രീണന രാഷ്ട്രീയത്തിന്റെ വക്താക്കളാണെന്നും പാവപ്പെട്ടവരെ കണ്ണീര് കുടിപ്പിക്കുന്ന സമീപനമാണ് അവര്‍ എക്കാലവും സ്വീകരിക്കുന്നതെന്നും രാമദാസ് മണലേരി കുറ്റപ്പെടുത്തി. മണ്ഡലം പ്രസിഡന്റ് പ്രിബേഷ് പൊന്നക്കാരി, അരീക്കല്‍ രാജന്‍, ടി.വി. ഭരതന്‍, വിജിത്ത് സി, സജിത്ത് പൊറ്റുമ്മല്‍, ഹര്‍ഷജിത്ത് കുറുപ്പ്, ഗിജേഷ് കെ.സി. ഷിജിത കീഴല്‍, ശ്രീജേഷ്, ശ്രീജിത എന്നിവര്‍ പ്രസംഗിച്ചു. ലീല, അശോകന്‍ കെ.എം, പി.കെ. രമേശന്‍, സുമേഷ് വി.കെ. രാജേഷ് കെ.പി.എന്‍. വി. ബാലകൃഷ്ണന്‍ കോരമ്പത്ത്
സോമന്‍, എന്‍ ശങ്കരന്‍, വി.പ്രകാശന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഭേദഗതിയെ എതിര്‍ത്ത ഷാഫി പറമ്പില്‍ എംപിയുടെ കോലവുമേന്തിയായിരുന്നു പ്രകടനം. പ്രവര്‍ത്തകര്‍ പിന്നീട് കോലം കത്തിച്ചു

