വടകര: ആചാര്യശ്രീ രാജേഷിന്റെ നേതൃത്വത്തില്‍ കേരളത്തിലുടനീളം 108 ഇടങ്ങളില്‍ സൗജന്യ വേദപഠനം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി വടകരയില്‍
വേദപഠനത്തിന് തുടക്കമായി. എടോടിയിലെ ശ്രീനാരായണഗുരു മന്ദിരത്തില്‍ എസ്എന്‍ഡിപി കരിമ്പനപ്പാലം ശാഖ ജനറല്‍ സെക്രട്ടറി ജനാര്‍ദനന്‍ ഉദ്ഘാടനം ചെയ്തു. വേദിക് ഇന്‍സ്ട്രക്ടറായ കെ.പി അജിത്ത് വൈദിക് മുഖ്യ പ്രഭാഷണം നടത്തി. സജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജയേഷ് എം.എം സ്വാഗതവും രമേശന്‍ ഏറാമല നന്ദിയും പറഞ്ഞു. കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന വേദപഠനപദ്ധതിയുടെ ഭാഗമായി
വേദങ്ങളിലെ ജീവിതദര്‍ശനം, മനസ്സിനെ ശാന്തവും ഏകാഗ്രവുമാക്കുന്ന പ്രാചീന ധ്യാനമായ ബ്രഹ്മയജ്ഞം, ആരോഗ്യത്തിനായി ആയുര്‍വേദ ഔഷധക്കൂട്ടുകള്‍ ഉപയോഗിച്ച് ചെയ്യുന്ന അഗ്‌നിഹോത്രം, വ്യക്തിത്വവികാസത്തിനും കൂട്ടായ്മയുടെ ഭാവം വളര്‍ത്തുന്നതിനുമുള്ള സംഘടനാസൂക്തം, ബൗദ്ധികവികാസത്തിനുള്ള ഗായത്രീമന്ത്രം തുടങ്ങിയ ക്രിയകളും മന്ത്രങ്ങളും പഠിപ്പിക്കും. എല്ലാ ഞായറാഴ്ചയും രാവിലെ 8 മുതല്‍ 9 വരെയാണ് ക്ലാസ്. നാല് മാസമാണ് പഠനകാലാവധി. ആദ്യ ക്ലാസ് ഏപ്രില്‍ 6 ഞായറാഴ്ച നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8921022420, 8848581516.


