പേരാമ്പ്ര: പേരാമ്പ്രയില്‍ ബസ് ഇടിച്ച് ബൈക്ക് യാത്രികനായ വിദ്യാര്‍ഥി മരിച്ചുു. മുളിയങ്ങല്‍ ചെക്യലത്ത് റസാക്കിന്റെ മകന്‍
ഷാദില്‍ (21) ആണ് മരിച്ചത്. രണ്ടു മണിയോടെ പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് ചര്‍ച്ചിന് സമീപത്താണ് സംഭവം. കോഴിക്കോട് നിന്നു കുറ്റ്യാടി വഴി നാദാപുരത്തേക്ക് പോവുകയായിരുന്ന സേഫ്റ്റി ബസാണ് ബൈക്കില്‍ ഇടിച്ചത്. ഷാദില്‍ സഞ്ചരിച്ച ബുള്ളറ്റ്
ബൈക്കിനു പിറകില്‍ ബസ് ഇടിക്കുകയായിരുന്നു. ഉടന്‍ പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പേരാമ്പ്ര ഡിഗ്നിറ്റി കോളജില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് ഷാദില്‍. പരീക്ഷ കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുന്നതിനിടയിലാണ് അപകടം. പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു.

