ന്യൂഡല്‍ഹി: ലോക്‌സഭയില്‍ നടന്ന വഖഫ് ചര്‍ച്ചയില്‍ പ്രിയങ്ക ഗാന്ധി പങ്കെടുക്കാത്തത് വിവാദമായി. ഇന്നലെ ലോക്‌സഭയില്‍
നടന്ന ചര്‍ച്ചയിലാണ് പ്രിയങ്ക ഗാന്ധി പങ്കെടുക്കാതിരുന്നത്. വിപ്പുണ്ടായിട്ടും പ്രിയങ്ക സഭയില്‍ എത്തിയില്ല. പ്രിയങ്കയുടെ അസാന്നിധ്യത്തെ കുറിച്ച് കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ വിശദീകരണമൊന്നും നല്‍കിയിട്ടില്ല.
അതിനിടെ, വഖഫ് ഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസായി. ന്യൂനപക്ഷ ക്ഷേമ മന്ത്രി കിരണ്‍ റി ജിജു ലോക്‌സഭയില്‍ വച്ച ബില്ലിന്മേല്‍ 12 മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് പാസാക്കിയത്. ബില്ലിനെ 288 പേര്‍ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 232
പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു.
പ്രതിപക്ഷ അംഗങ്ങള്‍ കൊണ്ടുവന്ന എല്ലാ ഭേദഗതികളും നിര്‍ദ്ദേശങ്ങളും ശബ്ദ വോട്ടെടുപ്പിലൂടെയും ഇലക്ട്രോണിക് വോട്ടെടുപ്പിലൂടെയും തള്ളി. മുസ്ലിം വിഭാഗത്തിന്റെ ഉന്നമനത്തിന് വേണ്ടിയാണ് ബില്‍ കൊണ്ടുവന്നതെന്നാണ് ഭരണപക്ഷം പറയുന്നത്.
ബില്ലിനെ ശക്തമായി എതിര്‍ത്ത പ്രതിപക്ഷം ബില്‍ ഭരണ ഘടനാ വിരുദ്ധമാണെന്ന് വിമര്‍ശിച്ചു. ചര്‍ച്ചകള്‍ക്കിടെ ഭരണ-പ്രതിപക്ഷ
വാക്‌പോര് പലതവണയുണ്ടായി. അസദുദീന്‍ ഉവൈസി ബില്ലിന്റെ പകര്‍പ്പ് കീറുന്നതടക്കം പ്രതിഷേധങ്ങളും ചര്‍ച്ചയ്ക്കിടെയുണ്ടായി. പ്രതിപക്ഷം കൊണ്ടുവന്ന ഓരോ ഭേദഗതിയും പ്രത്യേകം പ്രത്യേകം വോട്ടിനിട്ട ശേഷമാണ് തള്ളിയത്. പുലര്‍ച്ചെ രണ്ടു മണി വരെ നടപടിക്രമങ്ങള്‍ നീണ്ടു. ലോക്‌സഭ പാസാക്കിയതോടെ വഖഫ് ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയുടെ മേശപ്പുറത്ത് വയ്ക്കും.