അഴിയൂര്‍: അഴിയൂരിലെ യുവ തലമുറയെയും വിദ്യാര്‍ഥികളെയും ലഹരി മാഫിയയുടെ കെണിയില്‍ നിന്നു രക്ഷിക്കാന്‍
ഇടപെടല്‍. കക്ഷി രാഷ്ട്രീയത്തിനതീതമായി അഴിയൂരിന്റെ വികസനം ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്ന സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയരംഗങ്ങളിലെ പ്രമുഖരുടെ കൂട്ടായ്മയായ ‘അഴിയൂര്‍കൂട്ടം സൗഹൃദ കൂട്ടായ്മ’യുടെ നേതൃത്വത്തില്‍ പൂഴിത്തല മുതല്‍ കുഞ്ഞിപ്പള്ളി വരെ നൈറ്റ് മാര്‍ച്ചും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു.
റസിഡന്‍സ് അസോസിയേഷനുകള്‍, സന്നദ്ധ സംഘടകള്‍, ക്ലബ്ബുകള്‍, വിദ്യാര്‍ഥികള്‍, യുവജന സംഘടനകള്‍, പൊതു പ്രവര്‍ത്തകര്‍, സീനിയര്‍ സിറ്റിസണ്‍ ഭാരവാഹികള്‍, മദ്യവിരുദ്ധ സമിതി അംഗങ്ങള്‍ മുതലയാവര്‍ പരിപാടിയില്‍ പങ്കെടുത്തു.
നൈറ്റ് മാര്‍ച്ച് ടി.സി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ചെറിയ കോയ തങ്ങള്‍,
കവിത അനില്‍കുമാര്‍, ഷുഹൈബ് കൈതാല്‍, പി.കെ.കോയ, ഇക്ബാല്‍ അഴിയൂര്‍, രാജന്‍ തീര്‍ഥം, വി.കെ.അനില്‍കുമാര്‍, രവീന്ദ്രന്‍ അമൃതംഗമയ, മര്‍വ്വാന്‍ അഴിയൂര്‍, സിറാജ് മുക്കാളി, നസീര്‍ വീരോളി, സതി ടീച്ചര്‍, ഷാനി അഴിയൂര്‍, സഫീറ ഷുഹൈബ്, കെ.പി.വിജയന്‍, രാജേഷ് അഴിയൂര്‍, മഹമൂദ് ഫനാര്‍, യൂസഫ് കുന്നുമ്മല്‍, സുരേന്ദ്രന്‍ പറമ്പത്ത്, ഹംസ അഴിയൂര്‍, അബുബക്കര്‍ കൊട്ടാരത്തില്‍, അബ്ദുള്‍ അസീസ്, ജബ്ബാര്‍ നെല്ലോളി എന്നിവര്‍ നേതൃത്വം നല്‍കി.