എടച്ചേരി: യുവജനതാദള്‍ നേതാവും എടച്ചേരി ഗ്രാമപഞ്ചായത്ത് മെമ്പറുമായിരുന്ന ഇ.കെ ശശീന്ദ്രന്റെ 18ാം ചരമവാര്‍ഷിക ദിനം ആര്‍ജെഡി എടച്ചേരി മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍
എടച്ചേരി ജനത മുക്കില്‍ ആചരിച്ചു. കാലത്ത് പ്രഭാത ഭേരി, സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന, അനുസ്മരണ യോഗം എന്നിവ നടത്തി. കുളമുള്ളതില്‍ കുഞ്ഞേക്കന്‍ സ്മാരക മന്ദിരത്തില്‍ വച്ച് നടന്ന അനുസ്മരണ യോഗം ആര്‍ജെഡി ജില്ല പ്രസിഡന്റ് എം.കെ ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ടി.കെ ബാലന്‍ അധ്യക്ഷത വഹിച്ചു. ആര്‍ജെഡി നാദാപുരം നിയോജക മണ്ഡലം പ്രസിഡന്റ് വത്സരാജ് മണലാട്ട്, എടച്ചേരി പഞ്ചായത്ത് കമ്മറ്റി
പ്രസിഡന്റ് ഗംഗാധരന്‍ പാച്ചാക്കര, ആര്‍വൈജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ രജീഷ്, ജില്ലാ പ്രസിഡന്റ് പി കിരണ്‍ജിത്ത്, കിസാന്‍ ജനത മണ്ഡലം സെക്രട്ടറി ഇ.കെ കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ സംസാരിച്ചു.


