വടകര: മലയാള ചെറുകഥയില്‍ വേറിട്ട ശബ്ദം കേള്‍പ്പിച്ച എഴുത്തുകാരനും പ്രമുഖ മാധ്യമ പ്രവര്‍ത്തകനുമായ ഇ.വി.ശ്രീധരന്റെ വിയോഗത്തില്‍ വടകര സാഹിത്യവേദി അനുശോചിച്ചു. പ്രസിഡന്റ് കവി വീരാന്‍കുട്ടി അധ്യക്ഷത വഹിച്ചു. പുറന്തോടത്ത് ഗംഗാധരന്‍, ടി.കെ.വിജയരാഘവന്‍, തയ്യുള്ളതില്‍ രാജന്‍, പി.കെ.രാമചന്ദ്രന്‍, പി.പി.രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.