അരൂര്‍: കടമേരി സമദര്‍ശി കലാകായിക വേദി സംഘടിപ്പിച്ച ലഹരി വിരുദ്ധ ജനകീയ ജ്വാല നാടിന്റെ രോഷമായി.
ഇരുപത്തിമൂന്നാമത് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് കലയാണ് ലഹരി എന്ന പേരില്‍ മലമല്‍താഴ ജനകീയ ജ്വാല തീര്‍ത്തത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നാടൊന്നാകെ ജ്വാല തീര്‍ക്കാനെത്തി. എക്‌സൈസ് ഓഫീസര്‍ കെ.പി.ശ്രീജേഷ് ഉദ്ഘാടനം ചെയ്യ്തു. കെ.ടി.കെ ജിനീഷ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ റീത്ത കണ്ടോത്ത്, സി.പി.നിധീഷ്, അബ്ദുള്ള പാറോള്ളതില്‍, പി.എം.ഷിനു എന്നിവര്‍ സംസാരിച്ചു കെ അഞ്ജന പ്രതിഞ്ജ ചൊല്ലിക്കൊടുത്തു സി.പി.രതീഷ് കുമാര്‍ സ്വാഗതവും എന്‍.പി.ദിനേശന്‍ നന്ദിയും പറഞ്ഞു.
