വടകര: ഊട്ടിയിലേക്ക് വിനോദ യാത്ര പോയ സംഘത്തിലെ യുവാവ് ഗൂഡല്ലൂരില്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു. വള്ള്യാട് കിളിയമ്മല്‍
ഇബ്രാഹിമിന്റെ മകന്‍ പുതിയോട്ടില്‍ സാബിര്‍ (23) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് സാബിര്‍ ഉള്‍പ്പടെ മൂന്ന് പേരാണ് കാറില്‍ ഊട്ടിയിലേക്ക് യാത്ര തിരിച്ചത്. ബുധനാഴ്ച ഉച്ചയോടെ ഗൂഡല്ലൂരിലെ സൂചി മലയില്‍നിന്ന് താഴോട്ടിറങ്ങിയ സാബിറിന് കടന്നല്‍ കുത്തേല്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സാബിറിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കൂടെയുള്ള തെറോടന്‍ കണ്ടി ഹാസിഫിനും കുത്തേറ്റു. പരിക്കേറ്റ ഹാസിഫിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ പരിക്ക്
സാരമുള്ളതല്ല. മറ്റൊരു സുഹൃത്ത് ആയഞ്ചേരി സ്വദേശി ഒതയോത്ത് സിനാന്‍ കുത്തേല്‍ക്കാതെ രക്ഷപ്പെട്ടു.
പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായാണ് സംഘം ഊട്ടിയിലേക്ക് യാത്ര തിരിച്ചത്. ഊട്ടി-ഗുഡല്ലൂര്‍ ദേശീയപാതയില്‍ നടുവെട്ടത്തിനു സമീപത്തെ സൂചമലയിലാണ് സംഭവം. കഴിഞ്ഞ മാസം രണ്ടിനാണ് സാബിര്‍ ദുബൈയില്‍നിന്നു നാട്ടില്‍ വന്നത്. മാതാവ്: സക്കീന. സഹോദരങ്ങള്‍: മുബഷീര്‍, ഇഹ്‌സാന്‍, നഫീസത്തുല്‍ മിസ്രിയ. മൃതദേഹം വ്യാഴാഴ്ച ഗൂഡല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിനുശേഷം വൈകീട്ട് വള്ളിയാട് ജുമാ മസ്ജിദില്‍ ഖബറടക്കും.