ഓര്‍ക്കാട്ടേരി: വര്‍ഷങ്ങളായി പ്രദേശവാസികളുടെ സ്വപ്നമായിരുന്ന ഏറാമല പതിനെട്ടാം വാര്‍ഡിലെ വലിയപറമ്പത്ത് മുക്ക്-
വാണികപ്പീടികയില്‍ റോഡ് നാടിന് സമര്‍പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.പി.മിനിക ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ടി.എന്‍.റഫീഖ് അധ്യക്ഷത വഹിച്ചു. കെ.കെ.അമ്മദ്, എം. കെ രാഘവന്‍, പി.എം.വിനോദന്‍, ദാമു പാറേമ്മല്‍, അഷ്റഫ് ഇ.എം, ബാലകൃഷ്ണന്‍ കെ.പി, അസീസ് കെടെഞ്ഞോത്ത്, ഡോ: ഇല്ലിയാസ് ടി.എന്‍, സിന്ധു മണ്ടോടി, സിറാജ് വി.പി എന്നിവര്‍ സംസാരിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വാര്‍ഡ് വികസന സമിതി അംഗങ്ങള്‍, തൊഴിലുറപ്പ്, കുടുംബശ്രീ അംഗങ്ങള്‍, ഹരിത കര്‍മ സേന അംഗങ്ങള്‍ എന്നിവരും നാട്ടുകാരും പങ്കെടുത്ത് ആഘോഷ ചടങ്ങ് നാടിന്റെ ഉത്സവമായി മാറി.
വാര്‍ഡ് കണ്‍വീനര്‍ ഇസ്മായില്‍ മൊട്ടേമ്മല്‍ സ്വാഗതവും വിജയന്‍ കുനിയില്‍ നന്ദിയും പറഞ്ഞു.

വാര്‍ഡ് കണ്‍വീനര്‍ ഇസ്മായില്‍ മൊട്ടേമ്മല്‍ സ്വാഗതവും വിജയന്‍ കുനിയില്‍ നന്ദിയും പറഞ്ഞു.