നാദാപുരം: വളയത്ത് നിന്ന് കാണാതായ യുവതിയേയും മക്കളെയും കണ്ടെത്തി. ഡല്‍ഹി നിസാമുദീനില്‍ നിന്നാണ് മൂവരെയും
കണ്ടെത്തിയത്. മൂന്നു പേരും ഡല്‍ഹിയില്‍ എത്തിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഡല്‍ഹിയിലെ നിസാമുദീന്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ എടിഎമ്മില്‍ നിന്നു പണം പിന്‍വലിച്ചതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹിയിലെത്തിയ യുവതിയുടെ ഭര്‍ത്താവും സഹോദരനും നടത്തിയ പരിശോധനയിലാണ് നിസാമുദീന്‍
ബസ് സ്റ്റാന്റില്‍ നിന്ന് ഇവരെ കണ്ടെത്തിയത്.
കഴിഞ്ഞ മാസം 28 നാണ് യുവതിയെയും മക്കളെയും കാണാതാവുന്നത്. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ വടകര റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ച നിലയില്‍ പോലീസ് കണ്ടെത്തുകയുണ്ടായി. യുവതി ട്രെയിന്‍ ടിക്കറ്റ് എടുത്തുവെന്ന വിവരത്തെ തുടര്‍ന്നു ഇതര
സംസ്ഥങ്ങളിലേക്ക് കൂടി പോലീസ് അന്വേഷണം വ്യാപിച്ചിരുന്നു.
ഡല്‍ഹിയില്‍ നിന്ന് ഇവരെയും കൂട്ടി ബന്ധുക്കള്‍ നാട്ടിലേക്ക് തിരിക്കും. വളയം സ്റ്റേഷനില്‍ എത്തിച്ച ശേഷം നാദാപുരം മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കും.