വടകര: എന്‍സിപി സംസ്ഥാന കമ്മിറ്റി അംഗവും പൗരപ്രമുഖനുമായിരുന്ന കോട്ടായി ബാലന്റെ മൂന്നാം ചരമവാര്‍ഷികം എന്‍സിപി (എസ്) നേതൃത്വത്തില്‍ ആചരിച്ചു. രാവിലെ മുക്കാളിയിലെ സ്മൃതി കുടീരത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് നടന്ന
അനുസ്മരണ യോഗവും നടത്തി. പി.സത്യനാഥന്‍ അധ്യക്ഷത വഹിച്ചു. ബാബു കുട്ടോത്ത്, ആര്‍.രവീന്ദ്രന്‍, എം.കെ.സുരേഷ്, കോട്ടായി ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു.
