പത്രപ്രവര്‍ത്തകനും ചെറുകഥാകൃത്തും നോവലിസ്റ്റും എണ്ണമറ്റ ലേഖനങ്ങള്‍ എഴുതിയ സാമൂഹ്യ വിമര്‍ശകനുമായിരുന്ന
ഇ.വി.ശ്രീധരന്റെ വേര്‍പാട് കുട്ടിക്കാലം മുതലുള്ള ആത്മബന്ധത്തിന്റെ അവസാനമാണെന്ന് സങ്കല്പിക്കാന്‍ കഴിയുന്നില്ല.
ശ്രീധരന്‍ കലശലായ ശ്വാസതടസ്സത്തെ തുടര്‍ന്ന് ആശുപതിയിലാണെന്ന് അറിഞ്ഞ് ഓടിയെത്തി. വിഷമഘട്ടം പിന്നിട്ടുവെന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ ആശ്വാസമായിരുന്നു. ഇത്ര പെട്ടെന്ന് ശ്രീധരന്‍ പോകുമെന്ന് തോന്നിയില്ല.
ശ്രീധരന്‍ ബാല്യ കൗമാര കാലം മുതല്‍ എന്റെ ഉറ്റ സ്‌നേഹിതനാണ്. ചോമ്പാല്‍ മഹാത്മാ വായനശാലയില്‍ സുഹൃത്തുക്കളോടൊപ്പം രാത്രി വൈകുന്നത് വരെ ചെലവഴിക്കുന്ന പ്രകൃതം.
എത്ര പ്രയാസങ്ങളുണ്ടെങ്കിലും വടകരയില്‍ പോയി പുതിയ സിനിമകള്‍
മുടങ്ങാതെ കാണുമായിരുന്നു . അക്കാലത്ത് സോഷ്യലിസ്റ്റ് ആശയങ്ങളൊട് അതിരറ്റ കൂറ് കാട്ടിയ ശ്രീധരന്‍, ഒരു മികച്ച വായനക്കാരനും മനുഷ്യസ്‌നേഹിയുമായിരുന്നു. അക്ഷരങ്ങളെ പ്രണയിച്ച ശ്രീധരന് വിവാഹത്തെ കുറിച്ച് ഓര്‍ക്കാന്‍ സമയം ഉണ്ടായിരുന്നില്ല. അവനെപ്പോലെ ആഴമേറിയ വായനയും പഠനവും നടത്തിക്കൊണ്ടിരുന്ന വ്യക്തികള്‍ സമൂഹത്തിന് എത്ര മാത്രം വിലപ്പെട്ടവരാണെന്ന് ഇപ്പോള്‍ ഓര്‍ക്കുകയാണ്.
ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നതിന് തൊട്ടു മുമ്പാണ് ഏറ്റവും ഒടുവില്‍ എന്നോട് ഫോണില്‍ സംസാരിച്ചത്. നാട് കടന്നുപോകുന്ന പ്രതിസന്ധികളെക്കുറിച്ച്, കേരളത്തിന്റെ ദുഃഖകരമായ അവസ്ഥയെക്കുറിച്ച് എത്ര മാത്രം ആകുലതയുണ്ടായിരുന്നു അവന്. രാഷ്ട്രീയത്തില്‍ ഞാന്‍ എടുക്കുന്ന നിലപാടുകളെ എന്നും അംഗീകരിച്ച പ്രിയ സ്‌നേഹിതന്‍, ഒരു
വിട്ടുവീഴ്ചയും ചെയ്യാതെ മുന്നോട്ടു പോകാന്‍ പറയുമായിരുന്നു.
ദീര്‍ഘ വര്‍ഷം പത്രപ്രവര്‍ത്തകനായി തിരുവനന്തപുരത്തുണ്ടായിരുന്ന ശ്രീധരന് ഓരോ രാഷ്ട്രീയ നേതാവിനെ കുറിച്ചും കൃത്യമായ അറിവും വിലയിരുത്തലും ഉണ്ടായിരുന്നു. അവ എത്ര മാത്രം ശരിയാണെന്ന് എനിക്ക് ബോധ്യപ്പെടുകയുണ്ടായി.
മദിരാശിയില്‍ എം.ഗോവിന്ദന്റെ സമീക്ഷയില്‍ തുടങ്ങിയ പത്രപ്രവര്‍ത്തനം. തിരുവനന്തപുരത്ത് നീണ്ട വര്‍ഷങ്ങള്‍ കലാകൗമുദിയില്‍ പ്രവര്‍ത്തിച്ച കാലം. ഗോവിന്ദന്റെ സമീക്ഷ രണ്ടു വര്‍ഷത്തോളം തിരുവനന്തപുരത്ത് നടത്തിക്കൊണ്ട് പോയ ശ്രീധരന്‍. വീക്ഷണം പത്രത്തില്‍ രണ്ടുവര്‍ഷം ചിലവഴിച്ച് നിരവധി ലേഖനങ്ങള്‍ എഴുതി, പടികടന്നുപോയ ശ്രീധരന്‍.
എം.ഗോവിന്ദന്റെ ആത്മ സുഹൃത്ത് എ.പി.കുഞ്ഞിക്കണ്ണന്‍ ആരംഭിച്ച ന്യൂമാഹിയിലെ കലാഗ്രാമവുമായുള്ള ബന്ധം. എ.പി.
കുഞ്ഞിക്കണ്ണന്റെ വിശ്വസ്തനായിരുന്ന ശ്രീധരന്‍, മലയാള കലാഗ്രാമത്തിന് വേണ്ടി എം. ഗോവിന്ദന്‍ സ്മരണകളും ഡോ: കെ.ബി.മേനോന്‍ ഫൗണ്ടേഷന് വേണ്ടി ഡോ: കെ.ബി. മേനോന്‍ സ്മരണികയും മനോഹരമായി എഡിറ്റു ചെയ്തു.
എത്രയെത്ര മികച്ച കഥകളാണ് ശ്രീധരന്‍ എഴുതിയത്. സാഹിത്യ രംഗത്ത് ഏതെങ്കിലും ക്ലിക്കുകളുടെ ഭാഗമാകാതെ ഏകാകിയായി കടന്നു പോയ ശ്രീധരന്‍ , എം.ഗോവിന്ദന്‍ കാട്ടിയ വഴിയിലൂടെ ഒരു റാഡിക്കല്‍ ഹ്യൂമനിസ്റ്റായി മുന്നോട്ടു പോവുകയായിരുന്നുവെന്ന് തോന്നിയിട്ടുണ്ട്.
മനുഷ്യന്‍ എന്ന സുന്ദര പദത്തെക്കുറിച്ച് എന്നും ഞങ്ങളെ ഓര്‍മ്മിപ്പിച്ച പ്രിയപ്പെട്ട ശ്രീധരന്‍, നീ മരിച്ചു എന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല.
– മുല്ലപ്പള്ളി രാമചന്ദ്രന്‍