വടകര: ഡോക്ടര്‍മാരുടെ അഭാവത്തില്‍ താളംതെറ്റിയ വടകര ജില്ലാ ആശുപത്രിക്കു മുന്നില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്. ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ലാത്തത് ജില്ലാ ആശുപത്രിയുടെ
പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും സര്‍ജറി വിഭാഗത്തിലെ ഏക ഡോക്ടര്‍ മാറിപ്പോയതു കാരണം സര്‍ജറികള്‍ മുടങ്ങിയെന്നും ചൂണ്ടിക്കാട്ടിയാണ് വടകര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആശുപത്രിക്ക് മുമ്പില്‍ പ്രതിഷേധ ധര്‍ണ നടത്തിയത്. യുഡിഎഫ് മണ്ഡലം ചെയര്‍മാന്‍ കോട്ടയില്‍ രാധാകൃഷ്ണന്‍ സമരം ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് വടകര ബ്ലോക്ക് പ്രസിഡന്റ് സതീശന്‍ കുരിയാടി അധ്യക്ഷത വഹിച്ചു. വി.കെ പ്രേമന്‍, സുധീഷ് വള്ളില്‍, പറമ്പത്ത് പ്രഭാകരന്‍, കെ.പി കരുണന്‍, പുറന്തോടത്ത്
സുകുമാരന്‍, ചന്ദ്രന്‍ മൂഴിക്കല്‍, പി.എസ് രഞ്ജിത് കുമാര്‍, രഞ്ജിത്ത് കണ്ണോത്ത്, ശശിധരന്‍ പറമ്പത്ത്, മഠത്തില്‍ പുഷ്പ, ടി.കെ രതീശന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി.പി കമറുദ്ദീന്‍, വി.ആര്‍ ഉമേശന്‍, കിഴക്കയില്‍ രമേശന്‍, പി രജനി, സി.കെ ശ്രീജിന, നാസര്‍ മീത്തല്‍, രവി മരത്തപ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കി.


