കൊയിലാണ്ടി: ഭക്തിയും കലയും നിറഞ്ഞൊഴുകുന്ന കൊല്ലം പിഷാരികാവ് ക്ഷേത്രം കാളിയാട്ട മഹോത്സവത്തിന്റെ മൂന്നാം
ദിവസമായ ചൊവ്വാഴ്ച രാവിലെ നടന്ന ഓട്ടന്‍ തുള്ളലും സോപാനസംഗീതവും ഭക്ത ജനങ്ങള്‍ക്ക് വേറിട്ട അനുഭവമായി. മുചുകുന്ന് പത്മനാഭനാണ് ഓട്ടന്‍തുള്ളല്‍ അവതരിപ്പിച്ചത്. ഈ കലയുടെ അവതരണം കാണാന്‍ ഏറെ ആസ്വാദകരെത്തി. ഓട്ടന്‍തുള്ളല്‍ കഴിഞ്ഞതോടെ ശിവഗംഗ നാഗരാജ് സോപാന സംഗീതം അവതരിപ്പിച്ചു. സംസ്‌കൃതത്തിലെ ദേവീസ്തുതികളാണ് ഇടക്കയുടെ മേളത്തില്‍ ആലപിച്ചത്. അഷ്ടപദിയാണ് പാടിയത്. ഇതും നിരവധി
പേരെ ആകര്‍ഷിച്ചു.
രാവിലെ നടന്ന കാഴ്ച ശീവേലിക്ക് തൃക്കുറ്റിശ്ശേരി ശിവശങ്കരമാരാര്‍ മേളപ്രമാണിയായി. വൈകീട്ട് നടക്കുന്ന കാഴ്ചശീവേലിക്ക് പനങ്ങാട്ടിരി മോഹനന്‍ മേളപ്രമാണിയാവും. രാത്രി എട്ടിന് സദനം അശ്വിന്‍ മുരളി, കക്കാട് അതുല്‍കെ മാരാര്‍ എന്നിവര്‍ അവതരിപ്പിക്കുന്ന ഇരട്ട തായമ്പകയും 7.30 ന് മ്യൂസിക് ബാന്റും വേറിട്ട ദൃശ്യ വിരുന്നാവും.
-സുധീര്‍ കൊരയങ്ങാട്