വടകര: മാഹിയില്‍ നിന്ന് ബസില്‍ കടത്തിയ 20 കുപ്പി വിദേശമദ്യവുമായി തിക്കോടി സ്വദേശി വടകരയില്‍ എക്‌സൈസ്
പിടിയില്‍. തിക്കോടി പാലൂര്‍ കരിയാട് വീട്ടില്‍ റിനീഷിനെയാണ് (45) വടകര റെയിഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് സി.കെ.ജയപ്രസാദും പാര്‍ട്ടിയും അറസ്റ്റ് ചെയ്തത്. വടകര പാര്‍ക്കോ ഹോസ്പിറ്റലിനു സമീപം കണ്ണൂര്‍-കോഴിക്കോട് ദേശീയപാതക്കരികില്‍ വെച്ച് മാഹി ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ പരിശോധിച്ചു വരവേയാണ് കെഎല്‍ 58 എഎച്ച് 4509 എന്ന ബസിലെ യാത്രക്കാരനായ റിനീഷിനെ മദ്യവുമായി പിടികൂടിയത്. ഓഫീസര്‍ ഗ്രേഡ് വി.സി.വിജയന്‍, സിഇഒ മാരായ സി.വി.സന്ദീപ്, എം.പി.വിനീത്, കെ.എം.അഖില്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു
