Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

യുവതിയെയും രണ്ട് മക്കളെയും കാണാതായ സംഭവം: അന്വേഷണ സംഘം ബംഗളൂരുവില്‍

April 2, 2025
in പ്രാദേശികം
A A
Share on FacebookShare on Twitter

നാദാപുരം: വളയത്ത് യുവതിയെയും രണ്ട് മക്കളെയും കാണാതായ സംഭവത്തില്‍ അന്വേഷണ സംഘം ബംഗളൂരുവില്‍ എത്തി. യുവതി സഞ്ചരിച്ച സ്‌കൂട്ടര്‍ വടകര റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തുകയും ട്രെയിന്‍ ടിക്കറ്റ് എടുത്തതായും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വളയം സ്റ്റേഷനിലെ പോലീസുകാര്‍ ബംഗളൂരുവില്‍ എത്തിയത്.
വളയം ചെറുമോത്ത് സ്വദേശി കുറുങ്ങോട്ട് വീട്ടില്‍ ഷക്കീറിന്റെ ഭാര്യ ആഷിദ(29), മക്കളായ മെഹ്റ ഫാത്തിമ(10), ലുക്മാന്‍(5) എന്നിവരെയാണ് 28ാം തിയ്യതി മുതല്‍ കാണാതായത്. വീട്ടില്‍ നിന്ന് ഇറങ്ങിയ ഇവര്‍ പിന്നീട് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അടുത്ത ദിവസം വീട്ടുകാര്‍ വളയം സ്റ്റേഷനില്‍ പരാതിപ്പെടുകയായിരുന്നു.
പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് സ്‌കൂട്ടര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നു കണ്ടെത്തിയത്. വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ ഇവര്‍ കറുത്ത നിറത്തിലുള്ള പര്‍ദയാണ് ധരിച്ചിരുന്നത്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ വളയം പോലീസ് സ്റ്റേഷനിലോ (0496 2460699), 9497947241, 9497980795, 9526682269 എന്നീ നമ്പറുകളില്‍ ഏതിലെങ്കിലും വിവരം അറിയിക്കണമെന്ന് പോലീസ് അഭ്യര്‍ഥിച്ചു.

RECOMMENDED NEWS

അഴിയൂരില്‍ സര്‍വകക്ഷി യോഗത്തിന്റെ അനുശോചനം

5 months ago
പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി; വിഴിഞ്ഞം തുറമുഖം ഇന്ന് രാജ്യത്തിന് സമര്‍പിക്കും

പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി; വിഴിഞ്ഞം തുറമുഖം ഇന്ന് രാജ്യത്തിന് സമര്‍പിക്കും

1 month ago
ആഘോഷം ഏതായാലും ക്ലോറിനേഷന്‍ നിര്‍ബന്ധം

ആഘോഷം ഏതായാലും ക്ലോറിനേഷന്‍ നിര്‍ബന്ധം

2 months ago
ജീവനക്കാരിയെ അപമാനിച്ച സംഭവം: അഴിയൂര്‍ പഞ്ചായത്ത് ഓഫീസ് എല്‍ഡിഎഫ് ഉപരോധിച്ചു

ജീവനക്കാരിയെ അപമാനിച്ച സംഭവം: അഴിയൂര്‍ പഞ്ചായത്ത് ഓഫീസ് എല്‍ഡിഎഫ് ഉപരോധിച്ചു

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal