കൊച്ചി: എമ്പുരാന്‍ സിനിമയുടെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ബിജെപി തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗം വി.വി വിജേഷാണ് ഹര്‍ജി നല്‍കിയത്. സിനിമ രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നതും മതവിദ്വേഷത്തിന്
വഴിമരുന്നിടുന്നതുമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. അന്വേഷണ ഏജന്‍സികളെയും പ്രതിരോധ മന്ത്രാലയത്തെയും സിനിമ വികലമായി ചിത്രീകരിക്കുന്നതാണ്. ചരിത്രത്തെ വളച്ചൊടിക്കുന്ന സിനിമയാണ് ഇതെന്നും ഹര്‍ജിയില്‍ പറയുന്നു. കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡിനെയും കേന്ദ്ര സര്‍ക്കാരിനെയും എതിര്‍ കക്ഷിയാക്കികൊണ്ടാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

