തിരുവനന്തപുരം: എമ്പുരാന്റെ ഒറിജിനല്‍ പതിപ്പില്‍ 17 അല്ല മറിച്ച് 24 ഇടത്താണ് വെട്ടിയതെന്ന് വിവരം. ചിത്രത്തിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമ രംഗങ്ങള്‍ മുഴുവനായും
ഒഴിവാക്കി. മതചിഹ്നങ്ങളുടെ പശ്ചാത്തലത്തില്‍ വാഹനങ്ങള്‍ കടന്നുപോകുന്ന സീനും ഒഴിവാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ നന്ദി കാര്‍ഡില്‍ നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ഒഴിവാക്കിയിട്ടുണ്ട്. പ്രധാന വില്ലന്‍ കഥാപാത്രവും മറ്റൊരു വില്ലന്‍ കഥാപാത്രവും തമ്മിലെ സംഭാഷണം വെട്ടിമാറ്റി. എന്‍ഐഎയെ കുറിച്ച് പറയുന്ന ഭാഗം മ്യൂട്ട് ചെയ്തു. പ്രധാന വില്ലന്‍ കഥാപാത്രത്തിന്റെ പേര് ‘ബജ്രംഗി ‘ എന്നത് മാറ്റി ‘ബല്‍ദേവ ‘് എന്നാക്കി. റീ എഡിറ്റിംഗ് സെന്‍സര്‍ രേഖയിലാണ് ഇക്കാര്യങ്ങള്‍
വ്യക്തമാക്കുന്നത്. ചിത്രത്തിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് സിനിമയില്‍ മാറ്റങ്ങള്‍ വരുത്തണമെന്നാവശ്യപ്പെട്ട് നിര്‍മ്മാതാക്കള്‍ തന്നെ സെന്‍സര്‍ ബോര്‍ഡിനെ സമീപിച്ചത്. ഇതേത്തുടര്‍ന്ന് അവധി ദിവസമായ ഞായറാഴ്ച തന്നെ റീ സെന്‍സറിംഗ് ജോലികള്‍ പൂര്‍ത്തിയാക്കുകയായിരുന്നു.


