അരൂര്‍: അരൂര്‍ കോവിലകം ഭഗവതി ക്ഷേത്രത്തിലെ ശ്രീകോവില്‍ പുനര്‍നിര്‍മിതിയോടെയുള്ള ആറ് ദിവസത്തെ
നവീകരണകലശം നാലിന് ആരംഭിക്കുമെ ന്ന് നവീകരണകലശ കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു. ക്ഷേത്രം തന്ത്രി ബാണത്തൂര്‍ ഇല്ലം വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ നടക്കുന്ന ചടങ്ങുകള്‍ ഒമ്പതിന് സമാപിക്കും. നാലിന് രാവിലെ എട്ടിന് സ്ഥലപുണ്യാഹത്തോടെയാണ് തുടക്കം. 8.15 ന് കലവറനിറക്കല്‍, തുടര്‍ന്ന് അദ്ഭുത ശാന്തി, ഖനനാദി സപ്തശുദ്ധി എന്നിവ നടക്കും. ആറിന് ദീപാരാധന, തുടര്‍ന്ന് ആചാര്യവരണം, പ്രസാദ പരിഗ്രഹം, പ്രസാദശുദ്ധി ഗണപതി പൂജ, ദിവാന്തംശുദ്ധി എന്നിവ നടക്കും. രണ്ടാം ദിവസം രാവിലെ 5.30 മുതല്‍ 11 വരെ ഗണപതിഹോമം, അഭിഷേകം, മുളപൂജ, ശാന്തി ഹോമം, അദ്ഭുതശാന്തി ഹോമം, ചോരശാന്തി ഹോമം എന്നിവക്ക് ശേഷം 5.30 മുതല്‍ ഭഗവതി സേവ, ദീപാരാധന, മുളപൂജ, കുണ്ഡ മണ്ഡാപശുദ്ധി, അത്താഴപൂജ
എന്നിവ നടക്കും
ഞായറാഴ്ച രാവിലെ 6.30 ചടങ്ങുകള്‍ ആരംഭിക്കും. വൈകീട്ട് 5 മുതല്‍ ദീപാരാധനാ അധിവാസ ഹോമം, കണ്ഡശുദ്ധി അത്താഴ പൂജ, എന്നിവ നടക്കും. , ഏഴിന് രാവില 5.30 ന് ചടങ്ങുകള്‍ തുടങ്ങി വൈകീട്ട് 6 ന് അത്താഴ പുജയോടെ സമാപിക്കും. എട്ടിന് 5.30ന് ആധിവാസ മണ്ഡപത്തില്‍ ചടങ്ങ് ആരംഭിക്കും. പുലര്‍ച്ചെ 5.30 മുതല്‍ വിവിധ ചടങ്ങുകള്‍ക്ക് ശേഷം കാല്‍കഴുകിച്ച് ഊട്ടോടെ സമാപിക്കും. ഒമ്പതിന് ഗണിപതി ഹോമം, അധിമാസം വിടര്‍ത്തി പൂജ, പ്രസാദ പ്രതിഷ്ഠ, പീഠ പ്രതിഷ്ഠ, ബിംബത്തില്‍ പരാവാഹന പൂജ, അവസ്ഥാ വാഹന പൂജ, കലശമെഴുന്നെള്ളിപ്പ് എന്നിവ നടക്കും. രാവിലെ 8.28ന് ശേഷം ബിംബ പ്രതിഷ്ഠയും തുടര്‍ന്ന് കുംദേശ കലശാഭിഷേകം, നിദ്രാല്ലാഭിഷേകം ജീവകം ഗോഭിഷേകം, അലങ്കരിച്ച് പതിവ് പൂജ എന്നിവക്കും ശേഷം നിത്യനിദാനനിശ്ചയത്തോടെ നവീകരണകലശം സമാപിക്കും.