പേരാമ്പ്ര: ഭാഷാശ്രീ മുന്‍ മുഖ്യ പത്രാധിപര്‍ ആര്‍.കെ.രവി വര്‍മ സ്മാരക സാഹിത്യ പുരസ്‌കാരം സരസ്വതി ബിജു എഴുതിയ
രണ്ടാമത് കവിതാ സമാഹാരമായ ‘അവളെഴുതണമെങ്കില്‍’ എന്ന പുസ്തകത്തിന് ലഭിച്ചു. ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം ഏപ്രില്‍ അഞ്ചിന് രണ്ടു മണിക്ക് പേരാമ്പ്ര റീജനല്‍ കോ-ഓപ്പറേറ്റിവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രഭാഷകന്‍ കെ.വി.സുരേഷ് ബാബു സമ്മാനിക്കും. ഗാനരചയിതാവ് രമേശ് കാവില്‍ മുഖ്യാതിഥിയാകും. ഭാഷാശ്രീ മുഖ്യപത്രാധിപര്‍ പ്രകാശന്‍ വെള്ളിയൂര്‍ പങ്കെടുക്കും.
കാസര്‍കോട് സ്വദേശിയായ സരസ്വതി ബിജു കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ സീനിയര്‍ നഴ്‌സിംഗ് ഓഫീസറാണ്. നേരത്തെ പ്രസിദ്ധീകരിച്ച ‘ഇടം തിരയുന്നവര്‍’ എന്ന കവിതാ സമാഹാരത്തിന് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.