ചോമ്പാല: കോണ്‍ഗ്രസ് നേതാവും ചോമ്പാലിലെ സാമൂഹിക സാംസ്‌കാരിക സ്‌പോര്‍ട്‌സ് രംഗത്തെ നിറസാന്നിധ്യവുമായ പി രാഘവന്‍ മാസ്റ്ററുടെ രണ്ടാം ചരമവാര്‍ഷികം കോണ്‍ഗ്രസ്
മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് അനുസ്മരണ സമ്മേളനവും നടന്നു. കെപിസിസി അംഗം അഡ്വ. ഐ.മൂസ ഉദ്ഘാടനം ചെയ്തു. സംഘപരിവാറിന് അപ്രിയമായ കാര്യങ്ങള്‍ സിനിമയില്‍ ആവിഷ്‌കരിച്ചതോടെ അത്തരം സീനുകള്‍ വെട്ടിമാറ്റുന്ന സമീപനമാണ് കേന്ദ്രം ഭരിക്കുന്ന ഫാസിസ്റ്റ്
ഗവണ്‍മെന്റ് സ്വീകരിച്ചു വരുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബ്ലോക്ക് സെക്രട്ടറി കെ.പി വിജയന്‍ അധ്യക്ഷതവഹിച്ചു. അച്യുതന്‍ പുതിയെടുത്ത്, കോട്ടയില്‍ രാധാകൃഷ്ണന്‍, പി അശോകന്‍, പറമ്പത്ത് പ്രഭാകരന്‍, സി.കെ വിശ്വനാഥന്‍, ബാബു ബാലവാടി, ടി.സി രാമചന്ദ്രന്‍, പ്രദീപ് ചോമ്പാല, എ.ടി മഹേഷ്, എന്‍ ധനേഷ്, പുരുഷു രാമത്ത്, പി ബാബുരാജ് എന്നിവര്‍ പ്രസംഗിച്ചു.


