കീഴല്‍: കല്‍പന തിയറ്റേഴ്‌സ് കീഴലിന്റെ ആഭിമുഖ്യത്തില്‍ വിവിധ മേഖലകളില്‍ ഉന്നത നേട്ടങ്ങള്‍ സ്വന്തമാക്കിയ പ്രതിഭകള്‍ക്കുള്ള അനുമോദനം നടന്നു. ചെക്കോട്ടി ബസാറില്‍
നടന്ന ചടങ്ങ് പ്രമുഖ നാടക പ്രവര്‍ത്തകനും എഴുത്തുകാരനുമായ ചന്ദ്രശേഖരന്‍ തിക്കോടി ഉദ്ഘാടനം ചെയ്തു. ടി.പി ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സതീശന്‍ എം.കെ, ഡോ: എം.എം അഭിഷ, പ്രഭാകരന്‍, സി.എച്ച് രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കല്‍പന തിയറ്റേഴ്‌സിന്റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 55ാം വാര്‍ഷിക ആഘോഷത്തിനുള്ള 101 അംഗ സ്വാഗതസംഘവും ചടങ്ങില്‍ രൂപവത്കരിച്ചു.
