വടകര: പെരുന്നാള്‍ ദിനത്തില്‍ എക്കോ കൊയിലാണ്ടിവളപ്പ് ഗാസ ഐക്യദാര്‍ഡ്യ സംഗമം സംഘടിപ്പിച്ചു. ഗാസയിലെ ജനങ്ങള്‍
അനുഭവിക്കുന്ന പ്രയാസങ്ങളിലും സ്വന്തം രാജ്യത്ത് ജീവിക്കാന്‍ വേണ്ടി പോരാടുന്ന പാലസ്തീന്‍ ജനതക്ക് പിന്തുണ പ്രഖ്യാപിച്ചുമാണ് പരിപാടി നടത്തിയത്. റഹ്‌മാനിയ മസ്ജിദ് ഉസ്താദ് ഉമര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. എക്കോ പ്രസിഡന്റ് കെ വി പി ഷാജഹാന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ റഹ്‌മാനിയ മസ്ജിദ് ഖതീബ് അബ്ദുറഹ്‌മാന്‍ കോയ തങ്ങള്‍ പ്രാര്‍ഥന നടത്തി. ജാഫര്‍ ഉസ്താദ് സംസാരിച്ചു. സെക്രട്ടറി സിറാജ് ആര്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി നിഷാദ് നന്ദിയും പറഞ്ഞു.
സുനീര്‍ എം പി, സാജിദ് കെ വി പി, അശീല്‍ കെ സി, റഹൂഫ്, മുനീര്‍ ആര്‍, അക്ബര്‍ കെ സി, റഷീദ് വി കെ, റമീസ് രാജ എന്നിവര്‍ നേതൃത്വം നല്‍കി.

സുനീര്‍ എം പി, സാജിദ് കെ വി പി, അശീല്‍ കെ സി, റഹൂഫ്, മുനീര്‍ ആര്‍, അക്ബര്‍ കെ സി, റഷീദ് വി കെ, റമീസ് രാജ എന്നിവര്‍ നേതൃത്വം നല്‍കി.