

അഴിയൂര്‍: അഴിയൂര്‍ മേഖലയില്‍ ഈദ് ഗാഹുകളും മസ്ജിദുകളും പെരുന്നാള്‍ നമസ്‌കാരത്തിന് വേദിയായി. വിസ്ഡം ഓര്‍ഗനൈസേഷന്‍ അഴിയൂര്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ കുഞ്ഞിപ്പള്ളി മിനി സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ഈദ് ഗാഹിന് റിയാസ് സ്വലാഹി തളിപ്പറമ്പ് നേതൃത്വം നല്‍കി. അണ്ടി കമ്പനി ഐഡിയല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ മുഹ്യുദ്ധീന്‍ മൗലവി നേതൃത്വം നല്‍കി.
അഞ്ചാംപീടിക ജുമാ മസ്ജിദ് സ്വാലിഹ്‌ഫൈസി, ഹാജിയാര്‍ ജുമാ മസ്ജിദ് ബഷീര്‍ ബാഖവി, ബഹറുന്നൂര്‍ മസ്ജിദ് ജഷീര്‍ ഹുദവി, തഖ്വ മസ്ജിദ് ഇബ്രാഹിം ദാരിമി, ശാദുലി മസ്ജിദ് ഇസ്മായില്‍ ദാരിമി, ചുങ്കം ടൗണ്‍ രിഫായ്മസ്ജിദ് ശുഹൈബ് ഹുദവി, റെയില്‍വേ സ്റ്റേഷന്‍ റഹ്‌മാനിയ മസ്ജിദ് നഈം ഹുദവി, പൂഴിത്തല അല്‍ ഹിദായ മസ്ജിദ് റിയാസ് യമാനി വാളാട് എന്നിവര്‍ നേതൃത്വം നല്‍കി.