പുറമേരി : കുടുംബശ്രീ, സിഡിഎസ് പഴമയും പുതുമയും ഒത്ത് ചേര്‍ന്ന തലമുറ സംഗമം ശ്രദ്ധേയമായി. ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ തലമുറ സംഗമം പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ജ്യോതി ലക്ഷ്മി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ്.ചെയര്‍പേഴ്‌സണ്‍
കെ.സ്വപ്ന അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി.പി.സീന, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എം.എം ഗീത, റീത്ത കണ്ടോത്ത് എന്നിവര്‍ സംസാരിച്ചു.
