കുറ്റ്യാടി: ലഹരിക്കെതിരെ ഒരു മാസം നീണ്ടുനില്‍ക്കുന്ന ബോധവല്‍ക്കരണ ക്യാമ്പയിന് യുത്ത് കോണ്‍ഗ്രസ് കുറ്റ്യാടി
നിയോജക മണ്ഡലം കമ്മിറ്റി തുടക്കം കുറിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സി.ടി.ബവിന്‍ലാല്‍ അധ്യക്ഷത വഹിച്ചു. ധനേഷ് വളളില്‍, അരുണ്‍ മൂയ്യോട്ട്, സിദ്ധാര്‍ത്ഥ് നരിക്കൂട്ടുംചാല്‍, വിഷ്ണു കൈവേലിയില്‍, കൃഷ്ണനുണ്ണി ഒതയോത്ത്, സിനാന്‍, കെ.വി.സജീഷ് എന്നിവര്‍ പ്രസംഗിച്ചു. ബോധവല്‍ക്കരണ ക്ലാസുകള്‍, കായിക മത്സരങ്ങള്‍, ലഹരി വിരുദ്ധ ജ്വാല, കൂട്ടയോട്ടം എന്നിങ്ങനെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ബോധവത്കരണ നോട്ടീസ് വിതരണം ബ്ലോക്ക് പ്രസിഡന്റ് നിര്‍വഹിച്ചു.
