വേളം: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി വേളം സമ്പൂര്‍ണ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിക്കപ്പെട്ടു.
കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രി പ്രഖ്യാപനം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതില്‍ അധ്യക്ഷയായി. ജനപ്രതിനിധികള്‍, ആശാ വര്‍ക്കര്‍മാര്‍, വ്യാപാരികള്‍, കുടുബശ്രീ പ്രവര്‍ത്തകര്‍, അംഗന്‍വാടി ജീവനക്കാര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ടിയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ ശുചിത്വ പദയാത്രയില്‍ പങ്കെടുത്തു. ചടങ്ങിനോടനുബന്ധിച്ച് 34 ഹരിത കര്‍മ സേനാംഗങളെ ആദരിക്കുകയും ഉപഹാരങ്ങള്‍ നല്‍കുകയും ചെയ്തു. ലഹരി വിരുദ്ധ സംഗമത്തില്‍ നാദാപുരം എക്‌സൈസ് ഓഫീസര്‍ അബി മോന്‍ ആന്റണി, കുറ്റ്യാടി സബ്ബ് ഇന്‍സ്‌പെക്ടര്‍ ജയന്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളായി. എക്‌സൈസ് ഓഫീസര്‍ പി.പി.ശ്രീജേഷ് ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസെടുത്തു. ഗ്രാമ പഞ്ചായത്ത്
സെക്രട്ടറി സി.കെ. റഫീഖ് ശുചിത്വ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആരോഗ്യ സമിതി അധ്യക്ഷ സുമ മലയില്‍ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡന്റ് കെ.സി.ബാബു, ക്ഷേമകാര്യ സമിതി ചെയര്‍മാന്‍ പി.സൂപ്പി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി.വി.കുഞ്ഞിക്കണ്ണന്‍, കെ.കെ. അന്ത്രു, കെ.സുരേഷ്, മഠത്തില്‍ ശ്രീധരന്‍, സി.രാജീവന്‍, കെ.രാഘവന്‍ ,എം.എം. ചാത്തു, വി.പി.ശശി, അസിസ്റ്റന്റ് സെക്രട്ടറി സിബി പി.പി, എച്ച്‌ഐ നിഖില്‍ രാജ്, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ തായന ബാലാമണി, പി.എം. കുമാരന്‍, എം.സി.മൊയ്തു, കെ.അസീസ്, ഇ.പി.സലിം, സി.പി.ഫാത്തിമ, കെ.കെ.ഷൈനി, കെ.സി.സിത്താര, അനീഷ പ്രദീപ്, പി.പി.ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

