വടകര: സിപിഐ നേതാവും പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയുമായ എം.കുമാരന്‍ മാസ്റ്ററുടെ മുപ്പതാം ചരമവാര്‍ഷികം
ആചരിച്ചു. കൂത്താളി, ഒഞ്ചിയം സമര നായകനായിരുന്നു കുമാരന്‍ മാസ്റ്റര്‍. രണ്ടു തവണ എംഎല്‍എയുമായിരുന്നു.
വടകര പഴങ്കാവിലെ സ്മൃതി മണ്ഡപത്തില്‍ നേതാക്കളും പ്രവര്‍ത്തകരും പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്നു നടന്ന അനുസ്മരണ സമ്മേളനം സിപിഐ ജില്ലാ സെക്രട്ടറി കെ.കെ.ബാലന്‍ ഉദ്ഘാടനം ചെയ്തു. പി.അശോകന്‍ അധ്യക്ഷത വഹിച്ചു. ഇ.കെ.വിജയന്‍ എംഎല്‍എ, ടി.കെ.രാജന്‍, പി.സുരേഷ് ബാബു, ആര്‍.സത്യന്‍, എന്‍.എം.ബിജു, ആര്‍.കെ.സുരേഷ് ബാബു എന്നിവര്‍ പ്രസംഗിച്ചു.
ഇ.കെ.വിജയന്‍ എംഎല്‍എ പതാക ഉയര്‍ത്തി. പ്രകടനത്തിന് ഇ. രാധാകൃഷ്ണന്‍, സി.രാമകൃഷ്ണന്‍, പി.സജീവ് കുമാര്‍, പി.കെ.സതീശന്‍, കെ.നിഷ എന്നിവര്‍ നേതൃത്വം നല്‍കി.