Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home വിദ്യാഭ്യാസം

ഉച്ച, ഒച്ച; ചര്‍ച്ചയായി ടീച്ചേര്‍സ് ക്യാമ്പ്

March 30, 2025
in വിദ്യാഭ്യാസം, സാംസ്‌കാരികം
A A
ഉച്ച, ഒച്ച; ചര്‍ച്ചയായി ടീച്ചേര്‍സ് ക്യാമ്പ്
Share on FacebookShare on Twitter

കൊയിലാണ്ടി: ഉച്ച വെയിലിനോട് ഒച്ചത്തില്‍ പ്രതികരിച്ച് കെഎസ്ടിഎ വനിതാ തിയേറ്റര്‍ ക്യാമ്പ്. കെഎസ്ടിഎ കൊയിലാണ്ടി സബ്ജില്ല വനിതാ വേദിയുടെ ആഭിമുഖ്യത്തിലാണ് വേറിട്ടൊരു ഏകദിന തിയറ്റര്‍ ക്യാമ്പ് നടന്നത്. ഉച്ച, ഒച്ച, ചോപ്പ് എന്ന പേരിനെ അന്വര്‍ഥമാക്കിക്കൊണ്ട് അധ്യാപികമാര്‍ക്ക് മികച്ച അനുഭവമായി ക്യാമ്പ് മാറി. ഒച്ചത്തിലും വേഗത്തിലും പ്രതികരിച്ച് പ്രതിസന്ധികളെ മറികടക്കാന്‍ ക്യാമ്പ് പ്രേരണയായി.
കൊയിലാണ്ടി ഉപജില്ലയ്ക്ക് പുറത്തുനിന്ന് പോലും അധ്യാപികമാര്‍ ക്യാമ്പിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് എത്തിച്ചേര്‍ന്നത് ആവേശം പകര്‍ന്നു.
പരിമിതികള്‍ മറികടന്ന് ആത്മബോധത്തോടെയും ആത്മവിശ്വാസത്തോടെയും സ്വന്തം സാധ്യതകള്‍ മനസ്സിലാക്കി
സ്വാഭാവിക ആവിഷ്‌കാരത്തിന്റെ സര്‍ഗ വേദിയായി വനിത അധ്യാപികമാര്‍ ക്യാമ്പിനെ മാറ്റുകയായിരുന്നു. പ്രശസ്ത നാടക സംവിധായകനും കലാകാരനുമായ മനോജ് നാരായണന്‍ ആയിരുന്നു ക്യാമ്പ് ഡയറക്ടര്‍. പൂക്കാട് കലാലയത്തിന്റെ സര്‍ഗവനി ഓഡിറ്റോറിയത്തില്‍ രാവിലെ എട്ടു മുതല്‍ വൈകിട്ട് ഏഴു വരെ 60 ഓളം അധ്യാപികമാര്‍ സ്വയം മറന്നും സ്വയം അറിഞ്ഞും കൂട്ടായ്മയുടെ സുഖം നുകര്‍ന്ന് ഒരുമിച്ചുള്ള സന്തോഷം പങ്കിട്ട് ക്യാമ്പിനെ മനോഹരമാക്കുകയായിരുന്നു.
ഇതിന്റെ അരങ്ങിലും അണിയറയിലും കെഎസ്ടിഎയുടെ വനിതാ വേദിയിലെ അധ്യാപകര്‍ തന്നെ സമര്‍പ്പണമനസ്സോടെ പ്രവര്‍ത്തിച്ചു. കേരളത്തില്‍ അധ്യാപക സമൂഹത്തിന്റെ 70 ശതമാനത്തോളം വരുന്ന വനിത അധ്യാപികമാരുടെ പ്രാധാന്യം തിരിച്ചറിഞ്ഞ്, അവരുടെ വ്യക്തിത്വ വികസനവും സര്‍ഗ ഭാവനയും സാംസ്‌കാരിക ബോധവും സംഘബോധവും അതുവഴി സ്‌നേഹ സൗഹൃദങ്ങള്‍ ഉറപ്പിച്ച് ക്ലാസ് റൂമില്‍ കുട്ടികള്‍ക്കു മുമ്പില്‍ മികച്ച അധ്യാപകരായി മാറ്റാനും പര്യാപ്തമായ ക്യാമ്പാണ് കെഎസ്ടിഎ വിഭാവനം ചെയ്തത്. ജില്ലയില്‍ തന്നെ ആദ്യമായാണ് ഒരു ഉപജില്ല ഇങ്ങനെ വിപുലമായ രീതിയില്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്. കെഎസ്ടിഎ ജില്ലാ സെക്രട്ടറി ആര്‍.എം.രാജന്‍, ജില്ലാ ജോയിന്റ് സെക്രട്ടറി പി.ടി.ഷാജി എന്നിവര്‍ ക്യാമ്പ് സന്ദര്‍ശിച്ചു.
വൈകിട്ട് നടന്ന സമാപന സമ്മേളനം കെഎസ്ടിഎ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം വി.പി.രാജീവന്‍ ഉദ്ഘാടനം ചെയ്തു. ക്യാമ്പില്‍ പങ്കെടുത്ത അധ്യാപികമാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സമാപന സമ്മേളനത്തില്‍ വിതരണം ചെയ്തു. സബ്ജില്ലാ പ്രസിഡന്റ് പി.പവിന അധ്യക്ഷത വഹിച്ചു. ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ബിജു ഡികെ, ഉണ്ണികൃഷ്ണന്‍ സി, സബ്ജില്ലാ സെക്രട്ടറി ഡോ. പി കെ ഷാജി, വനിതാവേദി കണ്‍വീനര്‍ ജാസ്മിന്‍ ക്രിസ്റ്റബല്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം അനില, ജോയിന്റ് സെക്രട്ടറി സുഭജ, വൈസ് പ്രസിഡന്റ് രാജഗോപാലന്‍, ഗോപിനാഥ് കെ കെ, വിനോദ് എന്‍ പി എന്നിവര്‍ സംസാരിച്ചു.
-സുധീര്‍ കൊരയങ്ങാട്

RECOMMENDED NEWS

കുറ്റിയില്‍ നാണുവിന്റെ സ്മരണ പുതുക്കി കോണ്‍ഗ്രസ്

കുറ്റിയില്‍ നാണുവിന്റെ സ്മരണ പുതുക്കി കോണ്‍ഗ്രസ്

3 months ago

മുണ്ടക്കൈ ദുരന്തം: കൂട്ടായ്മ തുണയായി; വേണം പരിശീലനവും മുന്‍കരുതലും

5 months ago
കുരിക്കിലാട് യു പി സ്കൂൾ നൂറിന്റെ  നിറവിൽ; അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം

കുരിക്കിലാട് യു പി സ്കൂൾ നൂറിന്റെ നിറവിൽ; അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം

4 months ago

കുട്ടികള്‍ക്കായി ‘മാമ്പൂക്കള്‍’; സഹവാസക്യാമ്പ് സമാപിച്ചു

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal