തൂണേരി: കൊട്ടിയൂര്‍ പെരുമാള്‍ നെയ്യമൃത് സമിതിയുടെ കുടുംബ സംഗമവും കൂട്ടായ്മയും തൂണേരി നെയ്യമൃത് മഠത്തില്‍ നടന്നു.
മുന്നോക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ ഡയറക്ടര്‍ സോമന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് പ്രദീപ് കുന്നത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കാലടി കൃഷ്ണ മുരളി നമ്പൂതിരിപ്പാട് തിരി തെളിയിച്ചു. സമിതി ജനറല്‍ സെക്രട്ടറി പ്രവീണ്‍കുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുഖ്യാതിഥി കൊട്ടിയൂര്‍ ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.ഗോകുല്‍, എന്‍എസ്എസ് വടകര താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ശശീന്ദ്രന്‍ നമ്പ്യാര്‍, സെക്രട്ടറി കെ.എം.വിനോദ്, എടവന മഠം കാരണവര്‍ രാമകൃഷ്ണന്‍, വിഷ്ണുമംഗലം മഠം കാരണവര്‍ രാഘവക്കുറുപ്പ്, തൂണേരി വേട്ടക്കുരു മകന്‍ ക്ഷേത്ര പാരമ്പര്യ ട്രസ്റ്റി പത്മനാഭന്‍ നമ്പ്യാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ക്ഷേത്രമേല്‍ശാന്തിയും കവിയുമായ ശ്രീനിവാസന്‍ തൂണേരിയെയും പ്രശസ്ത വിജയം നേടിയ വിദ്യാര്‍ഥികളെയും മറ്റ്
പ്രതിഭകളെയും ഉപഹാരം നല്‍കി അനുമോദിച്ചു. നെയ്യമൃത് മഠം കാരണവന്മാരെയും പ്രത്യേക ക്ഷണിതാക്കളെയും ആദരിച്ചു. കലാവിരുന്നും അരങ്ങേറി. വിശ്വമോഹന കുറുപ്പ് സ്വാഗതവും ജനറല്‍ കണ്‍വീനര്‍ കുഞ്ഞിക്കേളു കുറുപ്പ് നന്ദിയും പറഞ്ഞു.

ക്ഷേത്രമേല്‍ശാന്തിയും കവിയുമായ ശ്രീനിവാസന്‍ തൂണേരിയെയും പ്രശസ്ത വിജയം നേടിയ വിദ്യാര്‍ഥികളെയും മറ്റ്
