വടകര: നരേന്ദ്രമോദിയുടെ ഭരണകൂടം കലാസാഹിത്യ മേഖലകളിലും വിദ്യാഭ്യാസ രംഗത്തും കാവിവല്‍ക്കരണം അതിവേഗം
നടപ്പിലാക്കി കൊണ്ടിരിക്കുകയാണെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. സ്വതന്ത്രവും നിഷ്പക്ഷവുമായ മാധ്യമപ്രവര്‍ത്തനം ഇന്ത്യയില്‍ അസാധ്യമായി കൊണ്ടിരിക്കുകയാണ്. ചില സിനിമയുമായി ബന്ധപ്പെട്ട് പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍പ്പോലും നമ്മെ ഞെട്ടിപ്പിക്കുന്നതും ഭീതിജനകവുമാണ്. വര്‍ഗീയതയുടെ മറവില്‍ ദുഷ്ടശക്തികള്‍ രാജ്യത്ത് നടത്തിയ കിരാതവും മൃഗീയവും മനുഷ്യത്വ രഹിതവുമായ
വംശഹത്യയെ പറ്റി ഓര്‍മ്മിപ്പിക്കുന്നതൊന്നും പാടില്ല എന്ന് തിട്ടൂരം പുറപ്പെടുവിക്കുന്നവരാണ് നമ്മുടെ രാജ്യത്തെ
ഭരണാധികാരികള്‍ എന്നും മുല്ലപ്പള്ളി ആരോപിച്ചു. അതിന്റെ ഏറ്റവും വലിയ തെളിവാണ് അടുത്ത് റിലീസായ സിനിമയിലെ ഏറ്റവും ശ്രദ്ധേയമായ ചില ഭാഗങ്ങള്‍ ഒഴിവാക്കണമെന്ന സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശമെന്ന് മുല്ലപ്പള്ളി കുറ്റപ്പെടുത്തി.
പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്ന പി.രാഘവന്റെ രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനവും സഹകാരി മിത്ര അവാര്‍ഡ് സമര്‍പണവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി. എന്‍.സുബ്രഹ്‌മണ്യന്‍ അവാര്‍ഡ് ഏറ്റുവാങ്ങി. പി.രാഘവന്‍ എന്നും നിലപാടുകളില്‍ ഉറച്ച നിന്ന ആശയ ദൃഢതയുള്ള നേതാവായിരുന്നുവെന്നു മുല്ലപ്പള്ളി പറഞ്ഞു. പി രാഘവന്റെ നാമധേയത്തിലുള്ള സഹകാരി മിത്ര അവാര്‍ഡിന് എന്തുകൊണ്ടും അര്‍ഹതയുള്ള വ്യക്തിയാണ് സുബ്രഹ്‌മണ്യന്‍.
നഷ്ടത്തില്‍ കൂപ്പുകുത്തിയ ഒരു സഹകരണ സ്ഥാപനത്തെ ജില്ലയിലെ ഏറ്റവും ശ്രദ്ധേയമായ സഹകരണ ബാങ്കായി മാറ്റുന്നതിന്റെ പിന്നില്‍ സുബ്രഹ്‌മണ്യന്റെ നിതാന്തമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.
ചടങ്ങില്‍ അനുസ്മരണ സമിതി ചെയര്‍മാന്‍ അഡ്വ. ഐ മൂസ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് കെ.പ്രവീണ്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. അവാര്‍ഡ് ജേതാവ് എന്‍.സുബ്രഹ്‌മണ്യന്‍, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ ശശിധരന്‍ കരിമ്പനപാലം, ബാബു ഒഞ്ചിയം, കളത്തില്‍ പീതാബരന്‍, പി അശോകന്‍, രവീഷ് വളയം, പി.ബാബുരാജ്, ഇ.കെ.ശീതള്‍ രാജ്, സനൂജ് കുറുവട്ടൂര്‍, പി.കെ.ദാമു, മോഹനന്‍ പാറക്കടവ്, പി.പി.രാജന്‍, രമേശ് നൊച്ചാട്, തേരത്ത് കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ എന്നിവര്‍ പ്രസംഗിച്ചു.