വില്യാപ്പള്ളി: തിരുമന ഷീരോല്‍പാദക സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ വില്യാപ്പള്ളി ടൗണില്‍ മില്‍മ പാര്‍ലര്‍
തുറന്നു. മലബാര്‍ ഷീരോല്‍പാദക യൂനിയന്‍ ഡയരക്ടര്‍ പി.ഗിരീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെമ്പര്‍ എം.കെ. റഫീഖ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ വി.മുരളി ആദ്യവില്‍പന നിര്‍വഹിച്ചു. ബ്ലോക്ക് മെമ്പര്‍ ഒ.എം.ബാബു, ഗ്രാമപഞ്ചായത്ത് മെമ്പര്‍ എന്‍.പി.വിദ്യാധരന്‍, രാജീവ് കുമാര്‍, ബിജു എസ് നായര്‍, പാര്‍വ്വതി ജിജി, എന്‍.ശങ്കരന്‍, ബിജുപ്രസാദ്, രാജീവന്‍ നീലിമാക്കൂല്‍, ബാബു കുറിഞ്ഞാലിയോട് എന്നിവര്‍ പ്രസംഗിച്ചു. അനില്‍ കുമാര്‍ കുളത്തൂര്‍ സ്വാഗതവും ജിതഗോപാല്‍ നന്ദിയും പറഞ്ഞു.
