ചോമ്പാല: റൈറ്റ് ചോയ്‌സ് സ്‌കൂളില്‍ ‘പര്യാവരണ്‍ വടകര ജില്ല’യുടെ നേതൃത്വത്തില്‍ സഹജീവികള്‍ക്ക് വെള്ളം കൊടുക്കുക
എന്ന പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്ക് മണ്‍പാത്രങ്ങള്‍ വിതരണം ചെയ്തു. റൈറ്റ് ചോയ്‌സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് അഴിയൂര്‍ പഞ്ചായത്ത് മെമ്പര്‍ പി.കെ.പ്രീത ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.ജി.ലീലാവതി അധ്യക്ഷത വഹിച്ച ചടങ്ങില്‍ അഡ്മിനിസ്‌ട്രേറ്റര്‍ രഞ്ജീവ് കുറുപ്പ് സ്വാഗതവും പര്യാവരണ്‍ വടകര ജില്ലാ അംഗം പി.കെ.പ്രകാശന്‍, ഹെഡ്മിസ്ട്രസ് ജി.രമ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. എം.പി.ബിന്ദു നന്ദി പറഞ്ഞു. സഹജീവി സ്‌നേഹത്തെ പറ്റിയും പക്ഷിമൃഗാദികള്‍ പ്രകൃതിയില്‍ നിലനില്‍ക്കേണ്ടതിനെ കുറിച്ചും അവയെ സംരക്ഷിക്കേണ്ടതിനെ കുറിച്ചും പര്യാവരണ്‍ വടകര ജില്ല അംഗം പി.കെ.പ്രകാശന്‍ സംസാരിച്ചു.
