
45 കോല്‍ നീളമുള്ള മുളയില്‍ 21 മുഴം കൊടിയാണ് അമ്മേ ശരണം വിളികളോടെ ഭക്തിയുടെ നിറവില്‍ പാറി ഉയര്‍ന്നത്. രാവിലെ മേല്‍ശാന്തി ക്ഷേത്രത്തില്‍ പ്രവേശിച്ച് പുണ്യാഹം നടത്തിയശേഷമായിരുന്നു കൊടിയേറ്റം. ഈ സമയം പിഷാരികാവിലമ്മയുടെ അനുഗ്രഹം ഏറ്റുവാങ്ങാന്‍ നാനാതുറകളില്‍പ്പെട്ട ഭക്തജനങ്ങള്‍ ഒഴുകിയെത്തി. രാവിലെ പൂജാ ചടങ്ങുകള്‍ക്ക് ശേഷം കാഞ്ഞിലശ്ശേരി വിനോദ് മാരാരുടെ മേളപ്രമാണത്തില്‍ നടന്ന കാഴ്ചശീവേലി ഭക്തിസാന്ദ്രമായി. ഇത് ദര്‍ശിക്കാന്‍ ഭക്തജന സഹസ്രം തന്നെയുണ്ടായി. തുടര്‍ന്ന് കൊല്ലം കൊണ്ടാടുംപടി ക്ഷേത്രത്തില്‍ നിന്ന് ആദ്യ അവകാശ വരവ് ക്ഷേത്രത്തിലെത്തിച്ചേര്‍ന്നു. പിന്നാലെ കുന്ന്യാമല ഭഗവതി ക്ഷേത്രം, പണ്ടാരക്കണ്ടി,
കുട്ടത്ത് കുന്ന്, പുളിയഞ്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ള വരവുകളും ക്ഷേത്രസന്നിധിയിലെത്തി.
വൈകീട്ട് നടക്കുന്ന കാഴ്ചശീവേലിക്ക് പോരൂര്‍ അനീഷ് മാരാര്‍ മേളപ്രമാണിയാവും. ദീപാരാധനക്ക് ശേഷം സാംസ്‌കാരിക സദസും അഞ്ജു ജോസഫും ശ്രീനാഥും നയിക്കുന്ന ഗാനമേളയും അരങ്ങേറും. ഇങ്ങനെ ഓരോ ദിവസവും ഭക്തിയും കലയും ഈ മണ്ണില്‍ സമ്മേളിക്കും. ആറാം തിയ്യതി വരെ ഈ അപൂര്‍വ അനുഭവം തുടരും.
-സുധീര്‍ കൊരയങ്ങാട്