നാദാപുരം: വാണിമേല്‍ പഞ്ചായത്തിലും സമീപ പഞ്ചായത്തുകളിലും മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോര്‍ട്ട്. ഇതുവരെ പത്ത്
പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. വാണിമേല്‍ പഞ്ചായത്തില്‍ മാത്രം ഏഴ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നരിപ്പറ്റ, തൂണേരി പഞ്ചായത്തുകളിലും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചാല്‍പോലും ആരോഗ്യവകുപ്പിനെ അറിയിക്കാത്ത മെഡിക്കല്‍ ലാബുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കി. ചില ലാബുകളില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ മഞ്ഞപ്പിത്തം സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ട് കണ്ടെത്തി. മഞ്ഞപ്പിത്തമാണെന്ന് വ്യക്തമായാല്‍ വിശ്രമം
അനിവാര്യമാണ്. ശീതളപാനീയം പോലുള്ളവ കുടിക്കാനും പാടില്ല. ഇതിന് ശ്രമിക്കാതെ വിരുന്നുകളിലും സല്‍ക്കാരങ്ങളിലും പങ്കെടുക്കുന്ന സ്ഥിതിയുണ്ട്. ഇത് മറ്റുള്ളവരിലേക്ക് രോഗം പടരാന്‍ സാധ്യത ഏറെയാണ്. സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചതോടെ ജാഗ്രത അനിവാര്യമായി വന്നിരിക്കുകയാണ്.
വിരുന്നുകളിലും സല്‍കാരങ്ങളിലും വിളമ്പുന്ന ശീതള പാനീയങ്ങളും ഭക്ഷ്യവസ്തുക്കളും ശുചിത്വം പാലിച്ചു കൊണ്ടാണെന്ന് ഉറപ്പുവരുത്തണമെന്നും പനിയോ മഞ്ഞപ്പിത്ത ലക്ഷണങ്ങളോ ഉള്ളവര്‍ മറ്റുള്ളവരുമായി ഇടപഴകരുതെന്നും
വാണിമേല്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ: സഫര്‍ ഇഖ്ബാല്‍ അറിയിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.ജയരാജിന്റെ നേതൃത്വത്തില്‍ ലാബുകളിലും സ്വകാര്യ ആശുപത്രികളിലും പരിശോധന നടത്തി. ജീവനക്കാര്‍ക്ക് ബോധവല്‍കരണവും നിര്‍ദേശങ്ങളും നല്‍കി. രോഗവിവരം യഥാസമയം ആരോഗ്യവകുപ്പിനെ അറിയിക്കണമെന്ന് ഇവര്‍ നിര്‍ദേശിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ വിജയരാഘവന്‍.പി, സതീഷ്.സി.പി, ചിഞ്ചു.കെ.എം എന്നിവരും പങ്കെടുത്തു.
പകര്‍ച്ചവ്യാധികള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യാത്ത സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും എതിരെ പൊതുജനാരോഗ്യ നിയമപ്രകാരം നടപടി സ്വീകരിക്കുന്നതാണെന്നു മെഡിക്കല്‍ ഓഫീസര്‍ ഡോ: സഫര്‍ ഇഖ്ബാല്‍ മുന്നറിയിപ്പു നല്‍കി.