മരുതോങ്കര: ഡല്‍ഹിയും ചരിത്ര പ്രധാനമായ സ്ഥലങ്ങളും കാണണമെന്ന ഏറെ നാളെത്തെ ആഗ്രഹം സഫലീകരിക്കപ്പെട്ടതിലെ
ആവേശത്തിലാണ് മരുതോങ്കര കള്ളാട് തേങ്ങാ കല്ലുമ്മല്‍ ശ്രീ മുത്തപ്പന്‍ മടപ്പുരപരിസരവാസികളായ തൊഴിലുറപ്പ് തൊഴിലാളികളും വയോജനങ്ങളും. ഇക്കഴിഞ്ഞ 21നാണ് 23 അംഗസംഘം ഡല്‍ഹിക്ക് പുറപ്പെട്ടത്. രാഷ്ട്രപതിഭവന്‍, പാര്‍ലമെന്റ്, ഇന്ത്യ ഗേറ്റ്, അക്ഷര്‍ധാം, രാജഘട്ട്, തീന്‍ മൂര്‍ത്തി ഭവന്‍, ചേങ്കോട്ട, കുത്തബ്മിനാര്‍, ലോട്ടസ് ടെമ്പിള്‍, ആഗ്രയിലെ അക്ബര്‍ കോട്ട,
താജ്മഹല്‍, മധുര, അമ്പാടി വൃന്ദാവന്‍ തുടങ്ങിയ പ്രസിദ്ധമായ സ്ഥലങ്ങള്‍ കണ്ട സംഘം
30 ന് തിരിച്ചെത്തി. കേരളത്തിന് പുറത്തുള്ള സ്ഥലങ്ങളില്‍ ഒരിക്കല്‍ പോലും പോകാന്‍ സാധിക്കാതിരുന്ന നിരവധി പേര്‍ സംഘത്തിലുണ്ടായിരുന്നു. ചാത്തങ്കോട്ട് നട എജെജെഎംഎച്ച്എസ്എസിലെ റിട്ട. അധ്യാപകന്‍ പി.കെ.സുഗുണന്‍ യാത്രക്കു നേതൃത്വം നല്‍കി.
-ഇ.ആനന്ദന്‍