പയ്യോളി: ഇരിങ്ങലിലെ പ്രമുഖ കുടുംബമായ കുന്നങ്ങോത്ത് തറവാട്ടുകാരുടെ കുടുംബസംഗമം ഹൃദ്യമായ അനുഭവമായി.
തറവാട്ടുവളപ്പില്‍ നടന്ന സംഗമം വടകര മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.പി.ബിന്ദു ഉദ്ഘാടനം ചെയ്തു. പയ്യോളി മുന്‍സിപ്പല്‍ ചെയര്‍മാന്‍ വി കെ അബ്ദുറഹിമാന്‍ പ്രതിഭകള്‍ക്ക് ഉപഹാരം വിതരണം ചെയ്തു. പ്രകാശന്‍ കുന്നങ്ങോത്ത് അധ്യക്ഷത വഹിച്ചു പ്രശസ്ത പ്രഭാഷകന്‍ ബിജു കാവില്‍ കുടുംബ കൂട്ടായ്മയുടെ പ്രധാന്യത്തെ കുറിച്ച് ക്ലാസെടുത്തു മുതിര്‍ന്നവരെ ആദരിച്ചു. കൗണ്‍സിലര്‍ വിലാസിനി നാരങ്ങോളി, ബിജെപി ജില്ലാ പ്രസിഡണ്ട് പ്രഫുല്‍ കൃഷ്ണ, മഠത്തില്‍ നാണു, എന്‍ ടി അബ്ദുറഹിമാന്‍, പടന്നയില്‍ പ്രഭാകരന്‍, രാജന്‍ കൊളാവിപ്പാലം, സി.എം മനോജ് കുമാര്‍, മുജേഷ് ശാസ്ത്രി, നിധിന്‍ പുഴയില്‍ ബാബു കുന്നങ്ങോത്ത്,
കെ.കെ.മിനി, വാളിയില്‍ വസന്ത മുയിപ്പോത്ത്, കെ.പി സത്യന്‍, പ്രകാശ് പയ്യോളി, ഗോപീദാസ് തിക്കോടി, പി.എം.അഷറഫ്, കെ.പി.ബാലകൃഷ്ണന്‍, കെ.ടി.വിനോദ് എന്നിവര്‍ സംസാരിച്ചു സബീഷ് കുന്നങ്ങോത്ത് സ്വാഗതവും പ്രമോദ് കുന്നങ്ങോത്ത് നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുടുംബാംഗങ്ങളുടെ കലാപരിപാടികളും കളരിപ്പയറ്റ് പ്രദര്‍ശനവും നടത്തി. അഞ്ച് തലമുറയില്‍പെട്ടവര്‍ കുടുംബ സംഗമത്തില്‍ പങ്കെടുത്തു.

