പരിപാടിയുടെ ഭാഗമായി വടക്കെ മലബാറിലെ പ്രമുഖ തെയ്യം കലാകാരന്‍ ഒ.കെ.ഗംഗാധരനെ ആദരിച്ചു. വി.പി.രമേശന്‍ പൊന്നാട അണിയിച്ചു. പി.പി.ദാമോദരന്‍ ഉപഹാരം സമര്‍പ്പിച്ചു. നാടകത്തിന്റെ ശാസ്ത്രീയവും പരിണാമപരവുമായ ചരിത്രം വിശദീകരിച്ചു കൊണ്ട് ഡോ. മോഹനന്‍ നടുവത്തൂര്‍ പ്രഭാഷണം നടത്തി. ഇപ്റ്റ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.കെ.വിജയരാഘവന്‍ അധ്യക്ഷത
വഹിച്ച പരിപാടിയില്‍ വി.പി.രാഘവന്‍ ലോക നാടകദിന സന്ദേശം നല്‍കി. നാടക സിനിമാ സംവിധാന രംഗത്ത് സജീവമായ പപ്പന്‍ നരിപ്പറ്റ, എടയത്ത് ശ്രീധരന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് കാലികപ്രസക്തിയുള്ള വിഷയങ്ങള്‍ ഉള്‍പ്പെടുത്തി കെ.പി.സത്യനാഥന്‍ ഏകപാത്ര നാടകം അവതരിപ്പിച്ചു. തയ്യുള്ളതില്‍ രാജന്‍ സ്വാഗതവും ടി.പി.റഷീദ് നന്ദിയും പറഞ്ഞു.