Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

മാലിന്യമുക്ത പ്രഖ്യാപനത്തില്‍ ഒരു ചുവട് മുന്നില്‍ വടകര നഗരസഭ

March 29, 2025
in പ്രാദേശികം
A A
മാലിന്യമുക്ത പ്രഖ്യാപനത്തില്‍ ഒരു ചുവട് മുന്നില്‍ വടകര നഗരസഭ
Share on FacebookShare on Twitter

 

വടകര: കേരള സര്‍ക്കാറിന്റെ ശുചിത്വ കേരളം സുസ്ഥിര കേരളം പ്രഖ്യാപനത്തിനു മുന്നോടിയായി വടകര നഗരസഭ സുസ്ഥിര മാലിന്യമുക്ത പ്രഖ്യാപനം നടത്തി. 2021ല്‍ വടകര നഗരസഭ സമ്പൂര്‍ണ മാലിന്യമുക്ത പ്രഖ്യാപനം നടത്തിയതാണ്. ഇതിന്റെ തുടര്‍ച്ചയായി സുസ്ഥിര മാലിന്യമുക്ത നഗരസഭ എന്ന ലക്ഷ്യവുമായാണ് നഗരസഭയില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നത്. നഗരസഭ വളപ്പില്‍ നടത്തിയ പ്രഖ്യാപന ചടങ്ങ് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.പി.ബിന്ദു ഉദ്ഘാടനം ചെയ്തു. ഹരിത സ്ഥാപനമായി മാറിയ കേരള വാട്ടര്‍ അതോറിറ്റി സെക്ഷന്‍, സബ് ഡിവിഷന്‍, പിഎച്ച് ഡിവിഷന്‍ എന്നിവക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും ചടങ്ങില്‍ നടത്തി.
വൈസ് ചെയര്‍മാന്‍ പി.കെ.സതീശന്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രാജിത പതേരി, കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍മാരായ എന്‍.കെ.പ്രഭാകരന്‍, വി.കെ അസീസ്, സി കെ കരീം, കെ കെ വനജ, പി എസ് അബ്ദുല്‍ ഹക്കീം, ഹരിത കേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ പി ഷംന, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി സജീവ് കുമാര്‍, നഗരസഭാ സെക്രട്ടറി എന്‍ കെ ഹരീഷ് തുടങ്ങിയവര്‍ സംസാരിച്ചു. ക്ലീന്‍ സിറ്റി മാനേജര്‍ കെ പി രമേശന്‍ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കഴിഞ്ഞ ഒക്ടോബര്‍ രണ്ടിന് സംസ്ഥാന സര്‍ക്കാര്‍ മാലിന്യമുക്തം ജനകീയ ക്യാമ്പയിന് ആരംഭം കുറിച്ചതോടുകൂടി നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളും പൊതുസ്ഥലങ്ങളും ശുചീകരിച്ച് വിവിധ സൗന്ദര്യവല്‍ക്കരണ മാതൃകകള്‍ സൃഷ്ടിക്കുകയും സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍, കലാലയങ്ങള്‍, ടൂറിസം കേന്ദ്രങ്ങള്‍, ടൗണുകള്‍ എന്നിവ ഹരിതാഭമാക്കി മാറ്റുകയും ചെയ്തിരുന്നു. നഗരസഭ തലത്തിലും വാര്‍ഡ് തലത്തിലും രൂപവത്കരിച്ച നിര്‍വഹണ സമിതികള്‍, ഗ്രീന്‍ വാര്‍ഡ് ലീഡര്‍മാര്‍ എന്നിവരാണ് പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.
സുസ്ഥിര മാലിന്യമുക്ത നഗരസഭ എന്ന ലക്ഷ്യത്തിന്റെ പൂര്‍ത്തീകരണത്തോടൊപ്പം 2035ല്‍ നെറ്റ് സീറോ കാര്‍ബണ്‍ നഗരസഭ എന്ന ലക്ഷ്യത്തിലേക്കും വടകര നഗരസഭ ലക്ഷ്യമിടുന്നുണ്ട്.

 

RECOMMENDED NEWS

കോട്ടക്കല്‍ അലിഫില്‍ ബീഫാത്തു അന്തരിച്ചു

കോട്ടക്കല്‍ അലിഫില്‍ ബീഫാത്തു അന്തരിച്ചു

2 weeks ago
വടകരയില്‍ വീണ്ടും എംഡിഎംഎ വേട്ട; യുവാവ് പിടിയില്‍

വടകരയില്‍ വീണ്ടും എംഡിഎംഎ വേട്ട; യുവാവ് പിടിയില്‍

3 months ago
റംസാനില്‍ സേവനത്തിന്റെ പാതയില്‍ എന്‍എസ്എസ്; കിറ്റ് കൈമാറി

റംസാനില്‍ സേവനത്തിന്റെ പാതയില്‍ എന്‍എസ്എസ്; കിറ്റ് കൈമാറി

3 months ago
മില്‍ ഉടമയേയും അമ്മയേയും ആക്രമിച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്യണം: സിപിഐ

പരിസ്ഥിതി സംരക്ഷണ ജനകീയ സമരങ്ങളെ അവഗണിക്കരുത്: സിപിഐ

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal