കൊച്ചി: വിവാദങ്ങള്‍ക്കിടെ പൃഥ്വിരാജ്-മോഹന്‍ലാല്‍ ചിത്രം എമ്പുരാനില്‍ മാറ്റങ്ങള്‍ വരുത്തുന്നു. വിമര്‍ശനങ്ങള്‍ക്കിടയാക്കിയ
പതിനേഴോളം രംഗങ്ങളില്‍ വെട്ട് വീഴും. മാറ്റം വരുത്തിയ ശേഷമുള്ള പതിപ്പായിരിക്കും അടുത്തയാഴ്ച മുതല്‍ തിയറ്ററിലെത്തുക എന്നാണ് റിപ്പോര്‍ട്ട്. നിര്‍മാതാക്കളുടെ നിര്‍ദേശത്തെതുടര്‍ന്നാണ് ചില ഭാഗങ്ങളില്‍ മാറ്റം വരുത്തുന്നതെന്നാണ് വിവരം. സിനിമക്കെതിരെ പ്രതിഷേധം കനത്തതോടെയാണ് ഇത്തരമൊരു നീക്കം. ചില രംഗങ്ങള്‍ മാറ്റാനും ചില പരാമര്‍ങ്ങള്‍ മ്യൂട്ട് ചെയ്യാനുമാണ് തീരുമാനം. വില്ലന്‍ കഥാപാത്രത്തിന്റ പേരും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമരംഗങ്ങളിലും മാറ്റം വരും.
ചിത്രത്തിനെതിരെയും സെന്‍സര്‍ ബോര്‍ഡിനെതിരെയും സംഘപരിവാര്‍ രംഗത്തെത്തിയിരുന്നു. എമ്പുരാന്‍ സിനിമയുടെ
സെന്‍സറിങ്ങില്‍ വീഴ്ച പറ്റിയതായി കഴിഞ്ഞ ദിവസം ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നുവെന്നാണ് മാധ്യമവാര്‍ത്തകള്‍. സെന്‍സര്‍ ബോര്‍ഡിലെ ബിജെപി നോമിനികള്‍ക്ക് വിഷയത്തില്‍ ഇടപെടുന്നതില്‍ വീഴ്ച സംഭവിച്ചെന്നായിരുന്നു ബിജെപിയുടെ വിമര്‍ശനം.
ഗുജറാത്ത് വംശഹത്യയിലെ സംഘപരിവാര്‍ ഇടപെടല്‍ തുറന്നുകാണിക്കുന്ന രംഗങ്ങള്‍ ഉള്‍പ്പെടുത്തിയതോടെയാണ് സിനിമക്കെതിരെ കടുത്ത നിലപാടുമായി സംഘപരിവാര്‍ രംഗത്തെത്തിയത്.