പയ്യോളി: ഇരിങ്ങലിലെ പ്രമുഖമായ കുന്നങ്ങോത്ത് തറവാട്ടുകാരുടെ കുടുംബസംഗമം നാളെ (ഞായര്‍) നടക്കും. രാവിലെ പത്തിന്
കുന്നങ്ങോത്ത് തറവാട്ട് വളപ്പില്‍ ആരംഭിക്കുന്ന സംഗമത്തില്‍ അഞ്ചുതലമുറയില്‍പെട്ടവര്‍ ഒത്തുകൂടും. വിവിധ പ്രദേശങ്ങളില്‍ നിന്നെത്തുന്നവരുടെ സംഗമം പയ്യോളി നഗര സഭാധ്യക്ഷന്‍ വി.കെ.അബ്ദുറഹിമാന്‍, വടകര നഗരസഭാധ്യക്ഷ കെ.പി.ബിന്ദു എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. പ്രശസ്ത പ്രഭാഷകന്‍ ബിജു കാവില്‍ കുടുംബ കൂട്ടായ്മയുടെ പ്രധാന്യത്തെ കുറിച്ച് പ്രഭാഷണം നടത്തും.
വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച കുടുംബാംഗങ്ങള്‍ക്ക് അനുമോദനവും മുതിര്‍ന്നവര്‍ക്ക് ആദരവും നല്‍കും. വ്യക്തിത്വ
വികസന പരിശീലനം, കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികള്‍, കളരിപ്പയറ്റ് പ്രദര്‍ശനം എന്നിവ അരങ്ങേറും.

വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച കുടുംബാംഗങ്ങള്‍ക്ക് അനുമോദനവും മുതിര്‍ന്നവര്‍ക്ക് ആദരവും നല്‍കും. വ്യക്തിത്വ
