ഇരിങ്ങണ്ണൂര്‍: പുണ്യങളുടെ പൂക്കാലമായ റംസാനിലെ അവസാന നാളില്‍ കയനോളി മസ്ജിദ് കമ്മിറ്റി പള്ളി അങ്കണത്തില്‍ സംഘടിപ്പിച്ച സമൂഹ നോമ്പുതുറയും ലഹരിവിരുദ്ധ ക്യാമ്പയിനും ജന ശ്രദ്ധേയാകര്‍ഷിച്ചു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ.അരവിന്ദാക്ഷന്‍ സംഗമം ഉദ്ഘാടനം ചെയ്തു. യു.പി.മൂസ അധ്യക്ഷത വഹിച്ചു.
പുണ്യകര്‍മങ്ങള്‍കൊണ്ട് ജീവിതം ധന്യമാക്കുന്ന റംസാന്‍ മാസത്തില്‍ മതസൗഹാര്‍ദമായി സമൂഹ നോമ്പുതുറയും ലഹരിവിരുദ്ധ ക്യാമ്പയിനും സംഘടിപ്പിച്ച കയനോളി പള്ളി കമ്മിറ്റി അഭിനന്ദനമര്‍ഹിക്കുന്നുവെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ ടി.കെ.അരവിന്ദാക്ഷന്‍ പറഞ്ഞു.
തിന്മകള്‍ പെരുകുകയും നന്മകള്‍ തിരസ്‌കരിക്കപ്പെടുകയും ചെയ്യുന്ന ചുറ്റുപാടില്‍ പിടിച്ചുനില്‍ക്കാനുള്ള പിടിവള്ളിയാവണം ധാര്‍മിക മൂല്യങളെന്ന് ഇമാം സിദ്ദിഖ് ഫൈസി പറഞ്ഞു. എടച്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.രാജന്‍, ടി.അനില്‍കുമാര്‍, സി.പി.ശ്രീജിത്ത്, ടി.പി.പുരുഷു, സന്തോഷ് കക്കാട്ട്, ഗംഗന്‍ പാച്ചാക്കര, എം.കെ.പ്രേമദാസ്, സെയ്ത് തോട്ടോളി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ആര്‍.ടി.ഉസ്മാന്‍ സ്വാഗതവും അസറഫ് തരിപ്പാടത്ത് നന്ദിയും പറഞ്ഞു.