വടകര: കക്കൂസ് ക്ലോസറ്റില്‍ കാല്‍ കുടുങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ വടകര ഫയര്‍ ഫോഴ്‌സ് രക്ഷപ്പെടുത്തി. വെള്ളിയാഴ്ച
രാത്രി 11.30 ഓടെയാണ് അഴിയൂരിലെ വിദ്യാര്‍ഥിനിയുടെ കാല്‍ വീട്ടിനുള്ളിലെ ക്ലോസറ്റില്‍ കുടുങ്ങിയത്. വീട്ടുകാരും അയല്‍വാസികളും ഏറെ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് ഇവര്‍ ഫയര്‍ ഫോഴ്‌സിന്റെ സഹായം തേടുകയായിരുന്നു.
അസി.സ്റ്റേഷന്‍ ഓഫീസര്‍ വിജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ & റെസ്‌ക്യൂ ഓഫീസര്‍ ദീപക്, ഫയര്‍ & റെസ്‌ക്യൂ ഓഫീസര്‍മാരായ ഷിജേഷ്, ബിനീഷ്, റിജീഷ് കുമാര്‍, ലികേഷ്, അമല്‍ രാജ്,
അഗീഷ്, ജിബിന്‍, ഫയര്‍ & റെസ്‌ക്യൂ ഓഫീസര്‍ (ഡ്രൈവര്‍) ജൈസല്‍, റഷീദ് എന്നിവര്‍ ഹൈഡ്രോളിക് സ്പ്രെഡറിന്റെ സഹായത്തോടെ ഒരു മണിക്കൂര്‍ നീണ്ട ശ്രമകരമായ ദൗത്യത്തിന് ഒടുവിലാണ് കുട്ടിയുടെ കാല്‍ പോറല്‍ പോലും ഏല്‍ക്കാതെ പുറത്തെടുത്തത്. കുട്ടിയെ പിന്നീട് മാഹിയിലെ ഹോസ്പിറ്റലിലേക്ക് മാറ്റി.

അസി.സ്റ്റേഷന്‍ ഓഫീസര്‍ വിജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ & റെസ്‌ക്യൂ ഓഫീസര്‍ ദീപക്, ഫയര്‍ & റെസ്‌ക്യൂ ഓഫീസര്‍മാരായ ഷിജേഷ്, ബിനീഷ്, റിജീഷ് കുമാര്‍, ലികേഷ്, അമല്‍ രാജ്,
