വടകര: ലഹരിക്കെതിരെ പോരാട്ടം ഫുട്‌ബോളിലൂടെ എന്ന സന്ദേശവുമായി വടകരയിലെ കടത്തനാട് യുനൈറ്റഡ് ഫുട്‌ബോള്‍
അക്കാദമി പരിശീലനം സംഘടിപ്പിക്കുന്നു. കുട്ടികളില്‍ ഫുട്‌ബോള്‍ അഭിരുചി വളര്‍ത്തി ലഹരിക്കെതിരെ പോരാട്ടത്തിന് ഒരുങ്ങുകയാണ് ഫുട്‌ബോള്‍ അക്കാദമി. അവധിക്കാല, റഗുലര്‍ കോച്ചിങ് ക്യാമ്പുകള്‍ ഏപ്രില്‍ ആദ്യവാരം വടകരയില്‍ ആരംഭിക്കും. അഞ്ചു മുതല്‍ 17 വയസു വരെ നാലു വിഭാഗങ്ങളിലായാണ് പരിശീലനം. പെണ്‍കുട്ടികള്‍ക്ക് പരിശീലനം സൗജന്യമായിരിക്കും. അഡ്മിഷനും മറ്റു വിവരങ്ങള്‍ക്കും ബന്ധപ്പെടുക: 9645250690, 8075252968.
