അഴിയൂര്‍: അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മറിനെ ആക്രമിച്ചവര്‍ക്കെതിരെ ഉടന്‍ കേസെടുക്കണമെന്ന് മുസ്ലീം
ലീഗ് ജില്ലാ ട്രഷറര്‍ സൂപ്പി നരിക്കാട്ടേരി ആവശ്യപ്പെട്ടു. അഴിയൂര്‍ ലീഗ് ഹൗസില്‍ ചേര്‍ന്ന പ്രവര്‍ത്തക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.എ.റഹീം അധ്യക്ഷത വഹിച്ചു. ഇസ്മയില്‍ പി പി, അലി എവി, അന്‍വര്‍ ഹാജി, ആയിഷ ഉമ്മര്‍, ശ്യാമള, റഹീം പി പി, ജലീല്‍ ടി.സി.എച്ച് എന്നിവര്‍ സംസാരിച്ചു.
