ചെമ്മരത്തൂര്‍: കെ.പി.കുഞ്ഞമ്മദ്കുട്ടി എംഎല്‍എ ആയതിനു ശേഷം കുറ്റ്യാടി മണ്ഡലത്തിലെ പൊതുവിദ്യാഭ്യാസം
ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ബഹുജന വിദ്യാഭ്യാസ കൂട്ടായ്മയായ സ്മാര്‍ട്ട് കുറ്റ്യാടി അറിവുത്സവം-2025 സംഘടിപ്പിച്ചു. നിയമസഭ പുസ്തകോത്സവത്തിന്റെ ഭാഗമായി എംഎല്‍എ പ്രത്യേക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് നിയോജകമണ്ഡലത്തിലെ 99 എല്‍പി സ്‌കൂളുകള്‍ക്കായി വാങ്ങിയ പുസ്തകങ്ങള്‍ വിതരണം ചെയ്തു.
ചെമ്മരത്തൂര്‍ മാനവീയം ഹാളില്‍ നടന്ന അറിവുത്സവം പരിപാടി കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സര്‍ഗാത്മകതയാണ് ജീവിതലഹരി എന്ന വിഷയം
ആസ്പദമാക്കി പ്രശസ്ത കവി വീരാന്‍കുട്ടി മുഖ്യപ്രഭാഷണം നടത്തി. എംഎല്‍എയുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച അഞ്ചു ലക്ഷം രൂപയോളം വില വരുന്ന പുസ്തകങ്ങളാണ് 99 എല്‍പി സ്‌കൂളുകള്‍ക്ക് സംഭാവന ചെയ്തത്. സ്‌കൂള്‍ ലൈബ്രറികള്‍ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഗ്രന്ഥശേഖരം സംഭാവന ചെയ്തത്. പ്രധാനമായും ബാലസാഹിത്യകൃതികളാണ് ഇവ.
ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം.ലീന അധ്യക്ഷത വഹിച്ചു. തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
പി.സി.ഹാജറ, ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി.പി.രാജന്‍, തോടന്നൂര്‍ ബിപിസി സുരേന്ദ്രന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. സ്വരാജ് ട്രോഫി നേടിയ മണിയൂര്‍ ഗ്രാമപഞ്ചായത്തിനുള്ള സ്മാര്‍ട്ട് കുറ്റ്യാടിയുടെ പുരസ്‌കാരം പ്രസിഡന്റ് ടി.കെ.അഷറഫ് ഏറ്റുവാങ്ങി. ഭാഷാശ്രീ പുരസ്‌കാര ജേതാവ് പി.പി.രാധാകൃഷ്ണനെ അനുമോദിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ പി.കെ.ശ്രീധരന്‍ സ്വാഗതവും സ്മാര്‍ട്ട് കുറ്റ്യാടി കണ്‍വീനര്‍ പി.കെ.അശോകന്‍ നന്ദിയും പറഞ്ഞു.