നാദാപുരം: പുറമേരി ഗ്രാമ പഞ്ചായത്ത് നേതൃത്വത്തില്‍ ലഹരി വിരുദ്ധ ശൃംഖലയും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു.
കടത്തനാട് രാജാസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച പരിപാടി നാദാപുരം ഡിവൈഎസ്പി എ.പി.ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ വി കെ ജ്യോതി ലക്ഷ്മി അധ്യക്ഷത വഹിച്ചു. ശ്രീ രംഗീഷ് കടവത് ബോധവല്‍ക്കരണ ക്ലാസെടുത്തു. പങ്കെടുത്ത മുഴുവനാളുകളും പുറമേരി ഗ്രൗണ്ടില്‍ വലയം തീര്‍ത്ത് ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. വൈസ് പ്രസിഡന്റ് സീന ടി പി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ വിജിഷ കെ എം, ഗീത എം എം, വ്യാപാരി പ്രതിനിധികളായ പ്രദീപന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ അച്യുതന്‍, എന്‍ കെ രാജഗോപാല്‍ എന്നിവര്‍ സംബന്ധിച്ചു.
ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സിന്ധു പി ജി സ്വാഗതം പറഞ്ഞു. തുടര്‍ പ്രവര്‍ത്തനങ്ങള്‍ ജനകീയമായി ഏറ്റെടുത്തു നടത്തുന്നതിന് ഗ്രാമ പഞ്ചായത്ത് എല്ലാവരുടെയും സഹകരണം ആവശ്യപ്പെട്ടു.

