വടകര: വടകരയിലെ പഴയകാല പ്രബല വോളിബോള്‍ ക്ലബ്ബായ ഹസീനയുടെ പ്രധാന കളിക്കാരനും എംയുഎം സ്‌കൂളിലെ മുന്‍ കായികാധ്യാപകനും വടകരയില്‍ നിന്ന്
ഉന്നതങ്ങളിലേക്കെത്തിയ നിരവധി വോളിബോള്‍ കളിക്കാരുടെ പരിശീലകനുമായിരുന്ന വി.പി കുഞ്ഞാലിയുടെ നിര്യാണത്തില്‍ വോളി ലവേഴ്‌സ് വടകരയുടെ നേതൃത്വത്തില്‍ അനുശോചിച്ചു. ശ്രീനാരായണ എല്‍പി സ്‌കൂളില്‍ നടന്ന യോഗത്തില്‍ വോളിബോള്‍ അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് വൈസ്
പ്രസിഡന്റ് രാഘവന്‍ മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. അനീഷ് വി.പി അനുശോചന പ്രമേയം അവതരിപ്പിച്ചു. എം.കെ ഹരീഷ്, മേമുണ്ട രാജീവന്‍, പ്രകാശന്‍, ഇസ്മായില്‍, ബിനു എ എന്നിവര്‍ സംസാരിച്ചു. കെ.വികെ നിസാര്‍ സ്വാഗതം പറഞ്ഞു.


